November 2, 2024

നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് ;നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ കത്ത് നൽകി

Share Now

നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് . സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ കത്ത് നൽകി

തിരുവനന്തപുരം: കേരള നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികംപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഈ സാഹചര്യം കണക്കിലെടുത്തു ജീവനക്കാരുടെയും കുടുംബത്തിന്റെയും സുരക്ഷാ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും സഭ യോഗങ്ങൾ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടാണ് നിയമസഭാ സെക്രട്ടറിക്ക് അസ്സോസിയേഷൻ കത്ത് നൽകിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരിൽ നിരവധി പേർക്ക് കോവിഡ് രോഗം ബാധിച്ചിരിക്കുന്നതും പടർന്നു പിടിക്കുന്നതുമായ ഗുരുതര സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

രോഗബാധ റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഈ കാര്യം കെ എൽ എസ് എ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ജീവനക്കാരുടെ ആശങ്ക കെ എൽ എസ് എ അറിയിക്കുന്നു.

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻ നിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിൽ സഭാ സമിതി യോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭ്യർത്ഥിക്കുന്നു.
ഇതാണ് അസോസിയേഷൻ നിയമസഭാ സെക്രട്ടറിക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം
Next post ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി