November 9, 2024

ആദിവാസി മേഖലയിൽ പഠന സൗകര്യമൊരുക്കി ഭീമാ ഗ്രൂപ്പ്‌

Share Now

കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ പാങ്കാവ് ആദിവാസി കോളനിയിലെ  90ഓളം  കുടുംബങ്ങളിലെ   കുട്ടികളുടെ ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കാൻ
തിരുവനന്തപുരം ഭീമാ ജൂവലറി സി എസ് ആർ ഫണ്ടിൽ നിന്നും തുക അനുവദിച്ചു.ഇതിന്റെ ഭാഗമായി  കുറ്റിച്ചൽഗ്രാമ  പഞ്ചായത്തിലെ പാങ്ക്കാവ്  സാംസ്‌കാരിക നിലയത്തിൽ കുട്ടികൾക്കായുള്ള  ടെലിവിഷൻ  ഭീമാ ഗ്രൂപ്പ്‌ ചെയർമാൻ  ഡോ. ബി. ഗോവിന്ദനിൽ നിന്നും  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഇന്ദുലേഖയും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജി. മണികണ്ഠനും  ചേർന്ന് ഏറ്റുവാങ്ങി.

ഇക്കഴിഞ്ഞ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്  കരസ്ഥമാക്കിയ വിദ്യാർത്ഥിനി കുമാരി  അമൃതക്കും  ടെലിവിഷൻ സമ്മാനമായി നൽകി.ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക പരിഗണന നൽകുമെന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക്കുള്ള  ഉപഹാരങ്ങളും നൽകി കൊണ്ട്   ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.

 ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ്‌ എസ്. ജലീൽ മുഹമ്മദ്‌,  മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുറ്റിച്ചൽ വേലപ്പൻ, സി. ആർ. ഉദയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി . സുനിൽകുമാർ,  ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ  ശ്രീദേവി സുരേഷ്, രശ്മി,വേലായുധൻ പിള്ള,  സജി തെക്കുംകര ,  സുരേഷ് മിത്ര,  സജ്ജാദ് ഫൈസൽ, പൂവച്ചൽ സുധീർ, ഷംസുദീൻ , അഡ്വ. എ. കെ. ആശിർ, തുടങ്ങയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു ബി ജെ പിപ്രതിഷേധം
Next post കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു.