November 2, 2024

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ അജയേന്ദ്രനാഥ്‌ സ്മാരക ഗ്രന്ഥശാല

Share Now

വനിതാവേദിയും കള്ളിക്കാട് വാർഡ് ജാഗ്രതാസമിതിയും ചേർന്ന് സ്നേഹഗാഥ സംഘടിപ്പിച്ചു.
കള്ളിക്കാട് വാർഡ് അംഗവും വനിതാവേദി പ്രസിഡന്റുമായ ജെ. കലയുടെ ആധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം രാധിക ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സർവ്വകലാശാല ബി.എസ്.സി ഫിസിക്സ്‌ &കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനി ഗംഗക്ക് അജയേന്ദ്രനാഥ്‌ സ്മാരക ഗ്രന്ഥശാലയുടെ ഉപഹാരം രാധിക ടീച്ചർ സമ്മാനിച്ചു.

സ്റ്റേറ്റ്ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറിരാജഗോപാൽ മുഖ്യഥിതിയായിരുന്നു. അഡ്വ. ജിജി ക്ലാസ്സെടുത്തു.ഗ്രന്ഥശാല പ്രസിഡന്റ്‌ ബി. വിനോദ് കുമാർ,ഗ്രന്ഥശാല സെക്രട്ടറി ജെ. മണികണ്ഠൻ നായർ,ഷൈജുസതീശൻ , എസ്.വിജുകുമാർ, ബി.സുരേന്ദ്രനാഥ്‌,എസ്. അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവതിയുടെ തല അടിച്ചു പൊട്ടിച്ച ശേഷം വയോധികൻ ആത്മഹത്യ ചെയ്തു
Next post അക്ഷരപുരയുടെ കാവലാളന്മാർക്ക് ആദരം