November 3, 2024

മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം

Share Now


ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ചിത്രം പകർത്തുന്നതിന്ടെ സംഭവം

തിരുവനന്തപുരം:വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികളായ

ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമംസിറാജ് ഫോട്ടോഗ്രാഫർ ടി ശിവകുമാറിന് മർദ്ദനമേറ്റു.തിരിച്ചറിയൽ കാർഡും പ്രസ് ഐ ഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി.പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫ ഫിറോസും ശ്രീ റാം വെങ്കിട്ടരാമനും ഹാജരാകാനെത്തിയത്.ഇത് പകർത്താവേ ആണ് അഭിഭാഷകർ പ്രകോപിതരായി എത്തുകയും വളഞ്ഞു കൂടി മാധ്യമ പ്രവർത്തകരിൽ നിന്നും ഫോണും ഐഡിയും പിടിച്ചു വാങ്ങി തള്ളുകയായിരുന്നു. വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ വച്ചും മാധ്യമ പ്രവർത്തകരോട് തട്ടി കയറി. മാധ്യമ പ്രവർത്തകർക്ക് എതിരെ പരാതി നല്കാൻ എത്തിയ അഭിഭാഷകരാണ് ഇവിടെ പ്രശ്നം ഉണ്ടാക്കിയത്. മാധ്യമ പ്രവർത്തകരുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കർഷകർക്ക് 2000.രൂപ..പി.എം. കിസാന്‍ പദ്ധതി: അടുത്തഘട്ട വിതരണം തിങ്കളാഴ്ച
Next post ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി അന്തരിച്ചു