പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കായിക അധ്യാപകനെ പോലീസ് പിടികൂടി
കുറ്റിച്ചൽ: പതിനാലുകാരനെ താമസ സ്ഥലത്തേക്ക് എത്തിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച സ്‌കൂൾ കായിക അധ്യാപകനെ നെയ്യാർ ഡാം പോലീസ് പിടികൂടി. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്ക്കൂളിലെ കായിക അധ്യാപകൻ തോന്നയ്ക്കൽ കുടവൂർ വേങ്ങോട് ഭാസ്കരവിലാസത്തിൽ ചന്ദ്രദേവ് (46) ആണ് പിടിയിലായത് തിങ്കളാഴ്ച ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലയിനിനു നൽകിയ പരാതി പൊലീസിന് കൈമാറുകയും നെയ്യാർ ഡാം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജോയുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.സ്‌കൂൾ സർട്ടിഫിക്കറ്റു എഴുതി വച്ചിട്ടുണ്ട് എന്നും ഇത് വാങ്ങാൻ എത്തണമെന്നുമാണ് ഇയാൾ കുട്ടിയെ അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥിയും സുഹൃത്തും അധ്യാപകനെ കാണാൻ എത്തുകയും. ഇരുവരെയും കണ്ടതോടെ നിന്നോട് മാത്രം വരാനാണല്ലോ പറഞ്ഞത്. ഇനിയും എഴുതാൻ ഉണ്ട് കൂട്ടുകാരനെ പറഞ്ഞു വിട്ടേരെ എന്നും ഇയാൾ കുട്ടിയോട് പറഞ്ഞു. സുഹൃത്ത് പോയതോടെ റൂമിലേക്ക് കയറ്റി ഇയാൾ കുട്ടിയോട് മോശമായി പെരുമാറുകയും കുട്ടി നിലവിളിച്ചു ഇറങ്ങി ഓടി വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു.സംഭവ ശേഷം മുങ്ങിയ ഇയാളെ പോലീസ് തന്ത്രപ്പൂർവം നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പാങ്ങോട് പോലീസ് സ്റ്റേഷനിലും കേസ് ഉണ്ട് ഭരതന്നൂർ സ്ക്കൂളിലെ ഒരു കുട്ടിയോട് മോശമായി പെരുമാറിയതിനാണ് അന്ന് കേസെടുത്തത് നെയ്യാർഡാം സി .ഐ ബിജോയി എസ്.ഐമാരായ രമേശൻ, ശശികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്