November 2, 2024

സുവര്‍ണപുരുഷന്‍റെ ഓര്‍മകള്‍ക്ക് ആദരവോടെ സ്വര്‍ണചിത്രം

Share Now

.
തൃശൂർ

മണ്ണിലും കല്ലിലും വിവിധ തരം ഛായ കൂട്ടുകളിലും എന്തിനു കുപ്പിച്ചില്ലുകളിൽ പോലും വർണ്ണമനോഹര ചിത്രങ്ങൾ ഒരുക്കുമ്പോൾ സ്വർണ്ണത്തിൽ ചിത്രം ക്യാൻവാസിൽ ആക്കുക എന്നത് ഒരുപക്ഷെ ആരും ചിന്തിച്ചിട്ടുണ്ടാവില്ല.വിവിധ മീഡിയങ്ങളില്‍ ചിത്രം തീര്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും ഒരിക്കലും വരാത്ത ഒന്നാണ് സ്വര്‍ണം.വന്നാൽ തന്നെയും ഇത്രയും വിലപിടിപ്പുള്ളവ ആവശ്യത്തിന് സമാഹരിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യം.

നൂറു മീഡിയതിലേയ്ക്കുള്ള യാത്രയില്‍ എഴുപത്തി ഒന്നാമത്തെ മീഡിയം ആണ് സ്വര്‍ണംമുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടു ആണ് സ്വർണ്ണ ചിത്രം ഒരുങ്ങിയത്.തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ കൊട്ടെഴ്സു റോഡിലുള്ള ടി സി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും സുഹൃത്ത്‌ പ്രിന്‍സന്‍അവിണിശ്ശേരിയുടെയും സഹകരണത്തോടെ മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ ആദരസൂചകമായാണ് സ്വര്‍ണചിത്രം നിര്‍മ്മിച്ചത്.സ്വര്‍ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഒക്കെയായി അഞ്ചുമണിക്കൂര്‍ സമയമെടുത്ത് വരച്ച ചിത്ര നിര്‍മാണത്തിന് ടി സി ഗോള്‍ഡ്‌ സ്റ്റാഫുകളും ക്യാമാറാമെന്‍ പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവരും സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോടതി അഭിനന്ദിച്ച പോലീസ് നായ ജെറിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ മെഡല്‍ സമ്മാനിച്ചു
Next post പ്രസവശേഷം യുവതിയുടെ മരണം ആശുപത്രിയുടെ വീഴചയെന്നു ബന്ധുക്കൾ