മെഡിക്കല്‍ കോളേജില്‍ അക്രമം നടത്തിയവരെ ശിക്ഷിക്കണം – ഡി.സി.സി
ക്രിമിനല്‍ സ്വഭാവമുള്ള പാര്‍ട്ടി അനുഭാവികളെ യാതൊരു മാനദണ്ഡവുമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനധികൃതമായി നിയമിച്ചതിന്റെ പരിണിതഫലമാണ് തുടര്‍ച്ചയായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെതിരെ ഏതാനും സെക്യൂരിറ്റിക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടമെന്ന് ഡി.സി.സിപ്രസിഡന്റ് പാലോട് രവി ആരോപിച്ചു.
എക്സ്-സര്‍വ്വീസുകാര്‍ക്കു പകരം ഒരു ഏജന്‍സിയെ റിക്രൂട്ടിംഗിന് നിയമിക്കുകയും അതിലൂടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുകയും ചെയ്ത അനധികൃത നിയമനമാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്.
ഇന്നലെ ഒരു യുവാവിനെതിരെയുണ്ടായ സംഘടിത മര്‍ദ്ദനം എത്ര ക്രൂരമായാണിവര് പെരുമാറുന്നതെന്നതിന്റെ തെളിവാണ്. അടിയന്തിരമായി കുറ്റക്കാരെ അറസ്റ്റുചെയ്ത് മാതൃകാപരമായ ശിക്ഷണനടപടി സ്വീകരിക്കാനും എക്സ്-സര്‍വ്വീസുകാരെ നിയമിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. അനധികൃത നിയമനം നടത്തിയ ഏജന്‍സിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു .
More Stories
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ യൂണിയൻറെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് ഇന്ന്...
ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
. ആര്യനാട്. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) ആണ്...
ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മെയ് 11 നും 23 നും ജൂൺ ആറിനും
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മെയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. ആലപ്പുഴ,...
പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍
പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ...
8.100kg കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി
8.100kg കഞ്ചാവുമായി ഒരാൾ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം സൗഹൃദ നഗർ റസിഡൻസിൽ...
പരിസ്ഥി ലോല കരട് വിജ്ഞാപനം നടപ്പായാൽ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും
-------- കോട്ടൂരിൽ ആദിവാസികൾ ഉൾപ്പടെ ജനകീയ സമിതി പന്തം കൊളുത്തി പ്രകടനം നടത്തികോട്ടൂർ : കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ലോല കരട് വിജ്ഞാപനം നടപ്പായാൽ കോട്ടൂർ ആയിരം...