September 8, 2024

ഈ കെ എസ് ആർ റ്റി സി ഡിപ്പോ ഇടത്താവളം ആകുമോ?

Share Now

കാട്ടാക്കട : ജില്ലയിലെ   പ്രധാന കെ എസ് ആർ ടി സി ഡിപ്പോ ആയ കാട്ടാക്കട ഡിപ്പോ ഇതര ഡിപ്പോകളുടെ  ഇടത്താവളമാകാൻ അധികം നാളില്ല.മലയോര മേഖലയിലെ സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന ഡിപ്പോ പതിറ്റാണ്ടുകൾ പിന്നിട്ട്   രണ്ടായിരത്തി ഇരുപത്തി ഒന്നിൽ  എത്തുമ്പോൾ  പേരിനു ഒരു വാണിജ്യ സമുച്ഛയവും തറയോട് പാകി മിനിക്കിയതുമല്ലാതെ മറ്റു അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഗണന കിട്ടാതെ  തീർത്തും അവഗണയിലാണ്.  ഗ്രാമീണ മലയോര മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്ന  സർവീസുകൾ പ്രവർത്തിപ്പിക്കുന്ന ഡിപ്പോയെ പേരിനെങ്കിലും ഗൗനിക്കാതെ അധികൃതരുടെ നടപടിയിൽ  കടുത്ത പ്രതിഷേധമാണ് യാത്രക്കാർക്കിടയിൽ ഉള്ളത്.  കാലാവധി കഴിഞ്ഞതും ഫിറ്റ്നസ് ഇല്ലാത്തതുമായ പതിനേഴോളം ബസുകൾ ഉൾപ്പടെ നാല്പത്തി ആറു  ബസുകളുമായി  നിരങ്ങി നീങ്ങുകയാണ് കാട്ടാക്കട ഡിപ്പോ.

തിങ്കളാഴ്ച ഡിപ്പോയിൽ നിന്നും   ആകെ   42 ബസുകൾ  ആണ് സർവീസിനു അയച്ചത്  പതിനൊന്നു മണിയോടെ ഇവയിൽ  അഞ്ചെണ്ണം  കട്ടപുറത്തു കയറി.  ഇതോടെ ചൊവാഴ്ച ഇതിലും താഴെയാകും    സർവീസ് എന്നത് യാത്രാക്ലേശം അതി രൂക്ഷമാകും.മാസങ്ങളായി മണിക്കൂറുകൾ കാത്തു നിന്നും കാട്ടാക്കട വഴി കടന്നു പോകുന്ന ബസുകളിൽ കുത്തി ഞെരുങ്ങിയാണ് യാത്രക്കാർ പോകുന്നത്.കാത്തു നിൽപ്പ് പലർക്കും അര  ദിവസം അവധി രേഖപ്പെടുത്തേണ്ട സാഹചര്യവും ഇതുമൂലം ധന നഷ്ട്ടം കൂടെ സംഭിക്കുന്ന സ്ഥിയാണ് എന്ന്  ഉദ്യോഗസ്ഥർ ഉൾപ്പടെ സാക്ഷ്യം പറയുന്നു.ഏറെ ദുരിതം നേരിടുന്നത് മലയോര മേഖലയായ പന്നിയോട് കുരുതംകോട്,  കീഴാറൂർ, അമ്പൂരി  ഇവിടെ നിന്നുള്ള യാത്രക്കാരാണ്.  മണിക്കൂറുകൾ കാത്തു നിന്ന് വലയുന്നവർ   വിവരം അനേഷിച്ചു ഉദ്യോഗസ്ഥരെ സമീപിക്കുകയും ഇവിടെ പ്രതിഷേധം ഉയരുകയും ചെയ്ത ശേഷമാണ്  ഇവർക്ക് പോപ്പിക്കാൻ ബസ് ഷെഡ്യൂൾ ചെയ്യുന്നത്.ബസിന്റെ കുറവ് തന്നെയാണ് ഇത്തരം സാഹചര്യം ഉണ്ടാക്കുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.

 കോവിഡ്  നിയന്ത്രണങ്ങൾക്ക് അയവു വന്നു സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം വന്നതോടെ  സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ബസുകൾ സർവീസിനു തയാറാകണമെന്നും ഇത് അതാതു സ്‌കൂളുകളിൽ എത്തി കെ എസ് ആർ ടി സി ബസുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം തിട്ടപ്പെടുത്തി മാനദണ്ഡങ്ങൾ പാലിച്ചു   സർവീസ് ഒരുക്കണമെന്നാണ് വകുപ്പ് മന്ത്രിയുടെ തന്നെ  നിർദേശം.ഈ  അറിയിപ്പ് അനുസരിച്ചു കാട്ടാക്കട ഡിപ്പോയിൽ നിന്നും  സർവീസ് നടത്താൻ   ഒരു റൂട്ടിൽ തന്നെ ഒരേ സമയം കുറഞ്ഞത്  മൂന്നു  ബസുകൾ എങ്കിലും ആവശ്യമായി വരും. എന്നാൽ കാട്ടാക്കട   ഡിപ്പോയിൽ നിലവിലെ സാഹചര്യം തന്നെ മറികടക്കാൻ ആവശ്യമായ ബസുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഇത് കൂടാതെ ബസുകളുടെ എണ്ണം കുറഞ്ഞതോടെ ജീവനക്കാരെ വെറുതെ ഇരുത്തി ശമ്പളം നൽകുന്ന പരിപാടി അവസാനിപ്പിക്കാൻ ഇവരെ മറ്റു ഡിപ്പോകളിലേക്ക് സ്ഥലം മാറ്റുന്ന നടപടി തകൃതിയായി നടക്കുകയാണ്.

മെക്കാനിക്കലും,ഡ്രൈവർമാരും കണ്ടക്റ്റര്മാരും ഉൾപ്പടെ നാനൂറോളം ജീവനകകാരന് കാട്ടാക്കടയിൽ  ഉണ്ടായിരുന്നത് . ഇക്കഴിഞ്ഞ ജൂലൈയിൽ ഇരുപതിൽ അധികം  ഡ്രൈവർമാരെ പേരൂക്കടയിലേക്കും, പതിനഞ്ചിൽ അധികം  കണ്ടക്ടർമാരെ പേരൂർക്കട, സിറ്റി തുടങ്ങി ഡിപ്പോയിലേക്കും ഇത് കൂടാതെ  സെപ്റ്റംബർ മാസത്തിൽ മാത്രം  നാല്പതോളം   ഡ്രൈവർമാരെയും കണ്ടക്റ്റർമാരെയും  പാറശ്ശാല, വെള്ളറട, നെയ്യാറ്റിൻകര,   സിറ്റി, പേരൂർക്കട, വെള്ളറട എന്നീ ഡിപ്പോയിലേക്കും സ്ഥലം മാറ്റി.വരും  ദിവസങ്ങളിൽ ഡ്രൈവർ കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ കുറവ് കാരണം തന്നെ   ബസ്സുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും.

  കോവിഡ്  മാനദണ്ഡങ്ങൾ  വന്നതോടെയാണ്   നേരത്തെ  64 സർവീസ് ഉണ്ടായിരുന്നത്  നാല്പത്തിലേക്ക് ചുരുക്കിയത്  . പല ഡിപ്പോകളിലും ബസുകൾ  പാർക്കിങ് എന്ന പേരിൽ പിടിച്ചിട്ടിരിക്കുകയാണ്.  കാട്ടാക്കടയിൽ  പതിനൊന്നു ഫാസ്റ്റ് ബസാണ് ഉണ്ടായിരുന്നത് ഇപ്പോൾ അത് എട്ടായി ചുരുങ്ങി. പകരം ബസ് അനുവദിക്കാത്ത സാഹചര്യം ഉണ്ട്.  ബസില്ല എന്ന കാരണമാണ് അധികൃതർ നിരത്തുന്നത് എങ്കിലും പാപ്പനം കോട്  ഡിപ്പോയിൽ നിന്നും കാട്ടാക്കടയിലേക്ക് സിറ്റി  സർവീസ് പേരിൽ  നടത്തുന്ന ബസുകൾ എല്ലാം ഫാസ്റ്റ് ബസുകൾ ആണ് എന്നതാണ് യാഥാർഥ്യം.  

രണ്ടായിരത്തി പതിനഞ്ചിൽ  എൺപത്തി നാലു  സർവീസും ഇതിനായി  ഓർഡിനറി,ഫാസ്റ്റ്,സൂപ്പർ,ഫാസ്റ്റ് ജെൻറം ഉൾപ്പടെ തൊണ്ണൂറോളം ബസുകളും  ആണ് കാട്ടകക്കട ഡിപ്പോയിൽ  ഉണ്ടായിരുന്നത്.  നാല് വർഷത്തിനിപ്പുറം 2019ആയപ്പോൾ അറുപത്തിനാല് ഷെഡ്യൂളും എഴുപതു ബസുകളുമായി വെട്ടി കുറച്ചു.മൂന്നു വര്ഷം പിന്നിട്ട്  2021 ൽ എത്തുമ്പോൾ ആകെ നാൽപതു സർവീസും നാല്പത്തി ആറു  ബസുമാണ്  ഇവിടെയുള്ളത്.ഇവയിൽ തന്നെ പതിനേഴോളം ബസുകൾ കാലാവധി കഴിഞ്ഞതും ഫിറ്റ്നസ് ഇല്ലാത്തതുമാണ്,ഡിപ്പോയിലെ ദുരന്തത്തേക്കാളേറെ ഈ ബസുകൾ നിരത്തിലിറങ്ങി ആപത്തുണ്ടായാൽ ആ ദുരന്തത്തിനു ആര് സമാധാനം പറയും എന്നതും അധികൃതർ പറയേണ്ടതാണ്.

സർവീസ് നടത്തുന്ന  നിലവിലെ  നാല്പത്തി ആറു   ബസിൽ  തിങ്കളാഴ്ച തന്നെ പണിമുടക്കിയത് ആറോളം ബസുകൾ. ഇത്തരത്തിൽ  ദിനവും പലവിധ കാരണത്തിൽ ഷെഡ്യൂൾ ചെയ്യപ്പെടുന്ന സർവീസ് പോലും തികയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് ഡിപ്പോക്കുള്ളത്.പെട്രോൾ ഡീസൽ വില വർദ്ധനവോടെ പൊതു ജനങ്ങൾ  കാലങ്ങൾക്കു ശേഷം വീണ്ടും കെ എസ് ആർ ടി സിയെ ആശ്രയിച്ചു തുടങ്ങിയ അവസരത്തിൽ തന്നെ ആണ് ഈ സാഹചര്യം മുതലെടുക്കാൻ കഴിയാതെ ഡിപ്പോ കൂപ്പുകുത്തുന്ന അവസ്ഥയത്തിലേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിഥി തൊഴിലാളിയായ യുവതിക്ക്കനിവ് 108 ൽ സുഖപ്രസവം
Next post കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിലിന് തുടക്കമാകുന്നു.

This article is owned by the Rajas Talkies and copying without permission is prohibited.