വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിൽ ബഹളം
വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിൽ ബഹളം
.ഭാരവാഹി തെരഞ്ഞെടുപ്പിൽ ഒരുവിഭാഗം എതിർപ്പുമായെത്തിയത് തർക്കത്തിന് ഇടയാക്കി
കുറ്റിച്ചൽ :
വ്യപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിൽ നിന്നും ഒരുവിഭാഗം തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയതാണ് തർക്കത്തിനും ബഹളത്തിനും ഇടയാക്കിയത്.
വെള്ളിയാഴ്ച കുറ്റിച്ചൽ ആർ കെ ആഡിറ്റോറിയത്തിൽ വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിച്ചൽ യൂണിറ്റ് ദൈവാർഷിക സമ്മേളനതിനിടെയാണ് സംഭവം.ഭരണ സമിതി തിരഞ്ഞെടുപ്പിൽ പൊതു അഭിപ്രായം മാനിച്ചില്ല എന്ന ആരോപണവും ഒന്നര വര്ഷം പോലും ആകാത്തവരെ പ്രത്യേക താല്പര്യമെടുത്തു ഭാരവാഹി പട്ടികയിൽ കയറ്റിയതും സെക്രട്ടറിയുടെ പേര് പ്രഖ്യാപിച്ചതും എല്ലാം തർക്ക വിഷയമായി.ഭരണ സമിതിയിൽ നിലവിലെ പ്രസിഡൻറ് വി.ജയകുമാർ, സെക്രട്ടറി സ്റ്റാൻലി എന്നിവരെ ഭാരവാഹികളായി പ്രഖ്യപിച്ചു. പിന്നാലെ കമ്മിറ്റിയംഗങ്ങളുടെയും പേരുകളും പ്രഖ്യാപിച്ചു ഇതോടെയാണ് ഒരു വിഭാഗം ഇരിപ്പിടങ്ങളിൽ നിന്നും എഴുനേറ്റു വേദിക്കരികിലേക്ക് എത്തി പ്രതിഷേധിച്ചത്.വർഷങ്ങളായി കുറ്റിച്ചലിൽ സജീവ പ്രവർത്തനവും, കച്ചവടവും നടത്തി വരുന്നവരെയും മെഡിക്കൽ ലീവിലായിരുന്നവരെയും ഒഴിവാക്കിയതും വിഷയമായി വന്നു.കൂടാതെ സ്ഥാപനങ്ങൾ ഇല്ലാത്തവരെ ഭാരവാഹികളാക്കിയതിലും പ്രതിഷേധമുയർന്നു. തർക്കം മൂത്തതോടെ ഒടുവിൽ പ്രതിഷേധിച്ചവരെ നേതൃത്വം തന്നെ ഇടപെട്ടു ശാന്തരാക്കുകയും നടാകീയ സംഭവങ്ങൾക്ക് വിരാമമാകുകയും ചെയ്തു.
വി. ജയകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ്രി
പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തുതു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, നെയ്യാർഡാം സി .ഐ, പരുത്തിപ്പള്ളി സി.എച്ച്.സി ഡോക്ടർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.