September 12, 2024

മത്സ്യ വണ്ടി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു .ബൈക്ക് യാത്രികൻ  തൽക്ഷണം മരിച്ചു.

Share Now


കാട്ടാക്കട:
മത്സ്യ ഇൻസിലേറ്റർ വണ്ടി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ഇൻസിലേറ്റർ വാഹനം തലയിലൂടെ  കയറി ഇറങ്ങി യുവാവ് തൽക്ഷണം മരിച്ചു.കാട്ടാക്കട കിള്ളി കാവിൻപുറം  ചെക്കാല വിളാകം    ഷമീർ മൻസിലിൽ ഷഹാബ്ദീന്റെ മകൻ സജീബ് (39)ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ കാട്ടാക്കട-മലയിൻകീഴ് റോഡിൽ അന്തിയൂർകോണം പൊട്ടന്കാവ് പാപ്പാറ കൊടും വളവിലാണ് അപകടം.ഒരേ ദിശയിൽ നിന്നും വന്ന വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത്.തിരുവനന്തപുരം ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരുകയായിരുന്നു ഇരു വാഹനങ്ങളും.കൊടും വളവിൽ എതിരെ വന്ന ബൈക്കിന് പോകാൻ സൈഡ് നൽകിയ  ഇൻസിലേറ്റർ വാഹനം മുന്നിലൂടെ സഞ്ചരിക്കുകയായിരുന്ന സജീബ് ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് റോഡിന്റെ വശത്തേക്കും സജീബ് റോഡിലേക്കും തെറിച്ചു വീഴുകയുമായിരുന്നു.ഈ സമയം ഇൻസിലേറ്ററിന്റെ പിൻ വശത്തെ ടയർ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.  സംഭവ സമയത്തുതന്നെ മരണം സംഭവിച്ചു.
               മീൻ കച്ചടവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സജീബ്.കൊടും വളവും  റോഡിനോട് ചേർന്നു വളവിൽ ഉള്ള വൈദ്യുതി പോസ്റ്റും കാരണം പലപ്പോഴും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്.അപകടം നടന്നതിന് മീറ്ററുകൾ അകലെ പാലത്തിന്റെ കൈവരികൾ പൊളിച്ചു നീക്കാതെ കാലങ്ങളായി നിലനിറുത്തിരിക്കുന്നതും  അപകടങ്ങൾക്ക് വഴി വയ്ക്കുന്നു.രാത്രി കാലത്താണ് ഇവിടെ വഴി ആശയക്കുഴപ്പം ഉണ്ടാക്കി അപകടം സംഭവിക്കുന്നത്.               അഞ്ചോളം പേരാണ് ഇതുവരെ പൊട്ടാൻകാവിനും   ഈ പലത്തിനും ഇടക്കുള്ള ഭാഗങ്ങളിൽ  അപകടത്തിൽ മരിച്ചത്.വാഹനങ്ങളും ഇൻസിലേറ്റർ ഡ്രൈവറേയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.കാട്ടാക്കട പൊലീസ്കേസെടുത്തു.ഭാര്യ:മാജിത.മക്കൾ:റിയ,റിഫാൻ.

.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരോധിത മത്സ്യം വളർത്തൽ ഫിഷറീസ് വകുപ്പ്  റെയ്ഡ് ചെയ്തു നശിപ്പിച്ചു.
Next post മൂന്നു പതിറ്റാണ്ടിനു ശേഷം  നെല്കൃഷിയുമായി യുവ കർഷകൻ

This article is owned by the Rajas Talkies and copying without permission is prohibited.