September 8, 2024

കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി സമാധിയായി.

Share Now

പരശുവയ്ക്കൽ കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി സമാധിയായി. .അധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക കാർഷിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വം ആയിരുന്നു സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി. കുട്ടിക്കാലം മുതൽക്കേ അയോധനകലയിൽ മുൻപന്തിയിൽ ആയിരുന്ന സ്വാമിജി തന്റെ കർമമേഖല മാതൃരാജ്യത്തിന്റെ സേവനത്തിനായി സൈനിക സേവനത്തിലൂടെയാണ് ആരംഭിച്ചത് തുടർന്ന് ഇന്ത്യൻ സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് എന്ന അയോധനകല അഭ്യസിപ്പിക്കുന്ന ഒരു സ്കൂൾ ആരംഭിച്ചു. കുട്ടികളെ സമൂഹത്തിൽ ധാർമിക ബോധത്തോടെ നിഭയത്തോടെ ജീവിക്കാൻ ഈ സ്കൂളിലൂടെ അദ്ദേഹത്തിന് സാധിച്ചു.തിരുവനന്തപുരത്ത് തമലം ആയിരുന്നു ഇദ്ദേഹത്തിന്റ ജന്മ സ്ഥലം. ബാലനായിരിക്കുമ്പോൾ തന്നെ ഭജനയിലും ഈശ്വരാരാധനയിലും അകൃഷ്ടനായ ഇദ്ദേഹം തികഞ്ഞ ഒരു ഹനുമാൻസ്വാമി ഉപാസകനായിരുന്നു.സ്വരൂപാനന്ദ സ്വാമിജിയിൽ നിന്നു സന്യാസദീക്ഷ സ്വീകരിച്ച സ്വാമിജിയുടെ പൂർവാശ്രമ നാമം ബാലചന്ദ്രൻ നായർ എന്നായിരുന്നു. കേരളത്തിലും വിദേശങ്ങളിലുമായി ആയിരക്കണക്കിന് ശിഷ്യസമ്പത്തിനു ഉടമയാണ് സ്വാമിജി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളം ഫിലിം എംപ്ലോയീസ് വെൽഫയർ ഫെഡറേഷൻ നടത്തുന്ന അഭിനയ പരിശീലന കളരി
Next post കാരുണ്യ ഫാര്‍മസികളില്‍ പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

This article is owned by the Rajas Talkies and copying without permission is prohibited.