വിളപ്പിൽശാലയിലെ ഓഫ് റോഡ് ‘എസ്റ്റേറ്റ് ട്രയൽ’ സാഹസിക യാത്ര പുതു അനുഭവം.
വിളപ്പിൽശാല:
വിളപ്പിൽശാലയിൽ ട്രിവാൻഡ്രം ജീപേഴ്‌സ് ക്ലബ്ബ് ഒരുക്കിയ ഓഫ് റോഡ് എസ്റ്റേറ്റ് ട്രയൽ സാഹസിക യാത്ര റൈഡേഴ്‌സിനും കാഴ്ചക്കാർക്കും പുതു അനുഭവമായി.ജില്ലയിൽ ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇത്തരത്തിൽ സംഘടിപ്പിക്കുന്നത്.പൊന്മുടിയിൽ മഹീന്ദ്ര ഒരുക്കിയ ട്രാക്കിന് ശേഷം ഇപ്പോൾ ജില്ലയിൽ വിളപ്പിൽശാല.കടമ്പു എസ്റ്റേറ്റിൽ- ഷെവലിയർ ഫ്രാൻസിസ് ജോസഫ് എസ്റ്റേറ്റിൽ സംഘടിപ്പിച്ച എസ്റ്റേറ്റ് ട്രയൽ ആവേശമുണർത്തിയിരിക്കുകയാണ്.
ചുരുങ്ങിയ ദിവസത്തെ ഏകോപനത്തിലൂടെ ഥാർ, പജീറോ,ഫോർച്യൂണർ, ജീപ്പ്, ഇസുസു, വില്ലിസ് ഉൾപ്പടെ എഴുപത്തി അഞ്ചിലധികം വാഹനങ്ങളാണ് സാഹസിക യാത്രയിൽ പ്രത്യേകം തയാറാക്കിയ ട്രാക്കിലൂടെ പൊടി പറത്തിയും, ചെളി തെറിപ്പിച്ചും കിഴക്കാം തൂക്കായ ഇടങ്ങളിലൂടെയും ചെറു കാടുകൾക്കിടയിലൂടെയും സഞ്ചരിച്ചു വൃദ്ധരും കുട്ടികളും ഉൾപ്പടെ കാണികൾക്ക് കൗതുക കാഴ്ച്ച സമ്മാനിച്ചത്.ആദ്യമായി ട്രാക്കിൽ ഇറങ്ങിയവരും ഇക്കൂട്ടത്തിൽ ഉണ്ട്.ഇത്തരം സ്ഥിരം ട്രക്കുകൾ വേണമെന്നാണ് ഇവർ ആഗ്രഹം പങ്കുവച്ചത്.കാടായി കിടക്കുന്ന പ്രദേശത്തും ഒപ്പം ടൂറിസം മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സമീപ പ്രദേശങ്ങൾക്കും ഉണർവുണ്ടാക്കുന്നതാണ് ഇത്തരം സാഹസിക യാത്രകൾ സംഘടിപ്പിക്കുന്നത് എന്നും ഇതു സമീപ പ്രദേശത്തെ ആളുകൾക്ക് കൂടെ പ്രയോജനകരമാകുമെന്നും നാട്ടുകാരും പ്രത്യാശ പങ്കുവച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആണ് കാടായി കിടന്ന ഇവിടെ ഇത്തരം ഒരു പരിപാടിക്കായി ട്രാക്ക് ഒരുക്കിയത്.ഏഴു ട്രാക്കുകളാണ് ഇത്തരത്തിൽ സജ്ജീകരിച്ചത്.പങ്കാളികളുടെ ആവേശവും സന്തോഷവും കാണുമ്പോൾ ഇവിടെ ഒരു സ്ഥിരം ട്രാക്ക് എന്ന സങ്കല്പത്തിനു കാരുത്തേകുന്നു ജീപ്പേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് പറഞ്ഞു.
.ജീപ്പേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ്,സെക്രട്ടറി അനു ശങ്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നന്ദൻ, നിഷാന്ത്,ദിലീപ്,വിഷ്ണു,ഷാൻ തുടങ്ങിയവരാണ് സുഹൃത്തായ റോണിയുടെ വിളപ്പിൽശാല ഈ എം എസ് ആക്കാദമിക്ക് സമീപമുള്ള എസ്റ്റേറ്റിൽ 4 ബൈ 4 സഹിസിക അനുഭവം തിരുവനതപുരം ജില്ലയിൽ ഒരുക്കിയത്.രാവിലെ ഒന്പതര മണിക്ക് വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ എസ്റ്റേറ്റ് ട്രയൽ ഉദ്‌ഘാടനം ചെയ്തു. ജീപേഴ്‌സ് ക്ലബ്ബ് സെക്രട്ടറി അനു ശങ്കർ ഫ്‌ളാഗ് ഓഫ് ചെയ്തു.വാർഡ് അംഗം അനീഷ് ഉൾപ്പടെ നിരവധി പ്രമുഖർ സാന്നിഹിതരായി.