ജനങ്ങൾക്ക് ഭീതി വിതച്ച കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി
ആര്യനാട്:ആര്യനാട് ഈഞ്ച പുരിയിൽ മൈലമൂട് ഭാഗത്തു തദ്ദേശവാസികളെയും റാബ്ബാർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികളെയും ഭീതിയിലാഴ്ത്തി നിലയുറപ്പിച്ച കാട്ടുപോത്തിനെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ദിവസങ്ങളുടെ പരിശ്രമത്തിനു ഒടുവിൽ കാടിനുള്ളിലേക്ക് തുരത്തി.കഴിഞ്ഞ ഒരാഴ്ചയിലേറെ ആയി കാറ്റ് പോത്തിന്റെ സാന്നിധ്യം ആളുകളിൽ ഭീതി പരാതിയിരുന്നു. വനാതിർത്തിയും ജനവാസ കേന്ദ്രവുമായ പ്രദേശത്തു പലപ്പോഴും വന്യ ജീവികൾ ഇറങ്ങി നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിട്ടുണ്ട്.
കൃഷിയും വളർത്തു മൃഗങ്ങളെ ഉൾപ്പടെ നഷ്ട്ടപ്പെട്ട അനേകർ ആണ് ഉള്ളത്. .വനാതിർത്തിയും ജനവാസകേന്ദ്രവുമായ പാറമുകളിൽ ആണ് കാട്ടുപോത്തു കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായിരുന്നത്. ആര്യനാട് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ജാഗ്രത നിർദേശങ്ങൾ നൽകി അനൗൺസ്മെൻറ്റും പഞ്ചായത്ത് പ്രസിഡണ്ട് വാർഡ് അംഗം എന്നിവരുൾപ്പെട്ട ജനപ്രതിനിധികളും പരുപത്തിപ്പള്ളി റേഞ്ച് ഓഫീസ്ആർ ഷാജിയുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘവും പലയാവർത്തി ശ്രമിച്ചതാണ്. ഒടുവിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കാട്ടുപോത്തിനെ വെടി പൊട്ടിച്ചും പാട്ട കൊട്ടിയും ഭയപ്പെടുത്തി നാല് കിലോമീറ്റർ അപ്പുറം ഉള്ള പഴഉണ്ണി ആറ്റിൻപുറം മലവിള ആണ് കാട്ടുപോത്തിനെ ഓടിച്ചു എത്തിച്ചത്.
പഞ്ചായത്തു പ്രസിഡണ്ട് വിജുമോഹൻ വനപാലകരുടെ സംസാരിച്ചു വേണ്ട നിർദേശങ്ങൾ നൽകി. വാർഡ് അംഗം ഈഞ്ചപുരി രാജേന്ദ്രൻ,കൊക്കോട്ടേല വാർഡ് അംഗം ശ്രീരാഗ് എന്നിവർ മുഴുവൻ സമയവും വനപാലകർക്കൊപ്പം കാട്ടു പോത്തിനെ തുരത്താൻ കഠിന ശ്രമവുമായി ഒപ്പമുണ്ടായിരുന്നു. ആർ ആർ ടി അംഗങ്ങളായ ഗംഗാധരൻ കാണി, രാഹുൽ, ശരത്, സുഭാഷ് എന്നിവരാണ് സജീവമായി പ്രവർത്തനങ്ങൾ നടത്തിയത്.ഇതിനിടെ വിറകുമായി പോകുകയായിരുന്ന സ്ത്രീ കഷ്ടിച്ചാണ് കാട്ടുപോത്തു ഓടിയപ്പോൾ രക്ഷപ്പെട്ടത്. പലർക്കും ഉദ്യമത്തിനിടെ പരിക്കേൽക്കുകയും ചെയ്തു എങ്കിലും ഇത് അവഗണിച്ചായിരുന്നു ലക്ഷ്യത്തിലേക്ക് പ്രയത്നിച്ചത്. താത്കാലികമായി ഇനി പോത്തിന്റെ ആക്രമണമോ മറ്റു നാശങ്ങളോ ഉണ്ടാകില്ല എന്ന് പറയാം എങ്കിലും ഇതിനു ശാശ്വത പരിഹാരം കാണാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണം എന്ന ആവശ്യം ശക്തമാണ്.