September 16, 2024

ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി

Share Now

ആര്യനാട്:ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി.തിരുവനന്തപുരം ജില്ലയിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ആയ ഈഞ്ചപുരിയിൽ ആണ് കാല്നൂറ്റാണ്ടിലെ വികസന സ്വപ്നങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള വികസന രേഖ പുറത്തിറക്കിയത്.2022 മുതൽ 2047 വരെയുള്ള വികസനത്തിന് നാട്ടിലെ എല്ലാ മേഖലയുമായും ആശയവിനിമയം നടത്തിയാണ് പഞ്ചവത്സര പദ്ധതിയും കാൽനൂറ്റാണ്ട് കാലത്തെ വികസന രേഖയും പുറത്തിറക്കിയത്.ഈഞ്ചപുരിയിലെ നടന്ന ചടങ്ങിൽ വാർഡ് അംഗം ഈഞ്ചപുരി രാജേന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹനു വികസന രേഖ കൈമാറി. പഞ്ചായത്ത് തലത്തിൽ വികസന രേഖ തയാറാക്കുമെങ്കിലും  വാർഡ് തലത്തിൽ രേഖ തയാറാക്കി വരുമ്പോൾ കൂടുതൽ ആശയങ്ങൾ വരുകയും അത് പദ്ധതികളായി നടപ്പാക്കാൻ സാധ്യത കൂടുകയും ചെയ്യുമെന്നും ജനങ്ങളുടെ ഹിതനുസരിച്ചു  പദ്ധതികൾ നടപ്പാക്കാൻ ഏറെ പ്രയോജനകരം എന്നു പ്രസിഡന്റ് പറഞ്ഞു.സിഡിഎസ് അംഗം അനിതാകുമാരി, അംഗൻ വാടി കോ ഓർഡിനേറ്റർ മേരി എസ്,ആശാവർക്കാർ ദമയന്തി എൻ,എ ഡി എസ് സെക്രട്ടറി പ്രമീള,ചെയർ പേഴ്‌സൻ സൗമ്യ,പിവി വിജയൻ,എൻ കെ രാജൻ,എ ബാബു,റ്റി കെ മണി, കാവ്യ,ഷൈനി,ധനുജ,ശിൽപ തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തലസ്ഥാനത്ത് എയിംസ് വരണം ബിജെപി പദയാത്ര സംഘടിപ്പിച്ചു
Next post തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനം ഉപേക്ഷിച്ച നിലയിൽ

This article is owned by the Rajas Talkies and copying without permission is prohibited.