September 7, 2024

വാഹനം വീട്ടിലേക്ക് ഇടിച്ചു കയറി.തുടർനടപടി വൈകുന്നു പരാതിയുമായി വീട്ടുടമ

Share Now

കാട്ടാക്കട:അമ്പൂരി കുട്ടമലയിൽ മദ്യപിച്ചു ലക്കുകെട്ട വാഹമോടിപ്പിൽ വീട്ടിലേയ്ക്ക് വാഹനം ഇടിച്ചുകയറി.വീടിന്റെ മതിലും ഗേറ്റും തകർത്ത് കാർ തലകീഴായ് മറിഞ്ഞു.വീടിന്റെ മുറ്റത്ത് നിന്നിരുന്ന കുട്ടി തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്.
അമ്പൂരി കുട്ടമല കൊച്ചുവയൽമുക്ക് വീട്ടിൽ ജോസിന്റെ വീട്ടിലേയ്ക്കാണ് ഇക്കഴിഞ്ഞ 15ാം തീയതി ഉച്ചയ്ക്ക് മൂന്നരയോടെ കെ.എൽ.19.ഡി 8029ാം നമ്പർ മാരുതി വാഗണർ കാർ അപകടമുണ്ടാക്കിയത്.ഈ സമയം വാഹന മോടിച്ചിരുന്ന വാഴിച്ചൽ സ്വദേശിയായ യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.മതിലും ഗേറ്റും തകർന്നതിനിൽ രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
   വാഹനാപകടമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതേവരെ വീടിന് മുന്നിൽ നിന്നും വാഹനം മാറ്റാനോ മതിൽ കെട്ടി നൽകാനോ അപകടമുണ്ടാക്കിയവർ തയ്യാറാകുന്നില്ലെന്നും എന്നാൽ വീട്ടുകാരെ ഉൾപ്പടെ ഭീഷണിപ്പെടുത്തി വാഹനം മാറ്റാനുള്ള നീക്കം നടക്കുന്നതായും  വീട്ടുടമ ആരോപിച്ചു.ഇതുസംബന്ധിച്ച പരാതിയും പൊലീസിന് നൽകിയിട്ടുണ്ട്. അടിയന്തിരമായി തങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനും മതിലും ഗേറ്റും പൂർവ സ്ഥിയിൽ ആക്കുന്നതിനും  കാർ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും വീട്ടുടമ ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാൽ മേളക്ക് ഷാജി എൻ കരുൺ തിരിതെളിച്ചു
Next post പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

This article is owned by the Rajas Talkies and copying without permission is prohibited.