September 11, 2024

വിളപ്പിൽശാലയിൽ സാഹസിക ഫോർ ബൈ ഫോർ ഇവന്റ് 20 ന്

Share Now

വിളപ്പിൽശാല

ഒരുപതിറ്റാണ്ടിനു ശേഷം സാഹസിക ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്കായി തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല കടമ്പു എസ്റ്റേറ്റിൽ ( ഷെവലിയർ ഫ്രാൻസിസ് ജോസഫ് എസ്റ്റേറ്റ്   ) ഫോർ വീൽ 4 x 4  ഓഫ് റോഡ് സാഹസിക ഇവൻറ്  ഒരുങ്ങുന്നു.തിരുവനന്തപുരം ജീപ്പേഴ്‌സ്  ക്ലബ്ബ് ആണ് കുടുംബസമേതം ആസ്വദിക്കാനാകുന്ന  തരത്തിൽ ഞയാറാഴ്ച രാവിലെ ഒൻപതര മണിക്ക്   ‘മഡ്  തെറാപ്പി’ ഒരുക്കുന്നത്.

i

പ്രത്യേകം തയാറാക്കിയ ട്രാക്കുകളിലൂടെ നടത്തുന്ന സാഹസിക യാത്രയിൽ ക്ലബ്ബ് അംഗങ്ങൾക്ക് പുറമെ 4 x  4 വാഹനങ്ങൾ ഉള്ളവർക്കും ഇത്തരം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പങ്കെടുക്കാനും അവസരം സംഘാടകരായ ജീപ്പേഴ്‌സ് ക്ലബ്ബ് ഒരിക്കിയിട്ടുണ്ട്.

ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിലും ആ വാഹനത്തിന്റെ കപ്പാസിറ്റയും ആ വാഹനത്തിന്റെ ഉപയോഗവും ആരും മനസിലാക്കാറില്ല.പ്രളയം പോലെയുള്ള വിപത്തുകൾ ഉണ്ടകുമ്പോൾ അനായാസം ഇത്തരം വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകും മറ്റൊരുവാഹനവും കടന്നുപോകാത്ത ഇടങ്ങളിൽ ഇവ കടന്നെത്തി രക്ഷ പ്രവർത്തനം നടത്താൻ കഴിയും.ഇത്തരം കാര്യങ്ങളെ  കുറിച്ചുള്ള  ഒരു അവബോധം നൽകുകയും  കൂടാതെ  ഓഫ് റോഡ് സാഹസികത കൂടുതൽ പേർക്ക് പരിചയപ്പെടുത്തുകയും എന്ന ഉദ്ദേശവും സംഘാടകർ ലക്ഷ്യമിടുന്നു.

ജീപ്പേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ്,സെക്രട്ടറി അനു ശങ്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നന്ദൻ, നിഷാന്ത്,ദിലീപ്,വിഷ്ണു,ഷാൻ തുടങ്ങിയവരാണ് സുഹൃത്തായ റോണിയുടെ വിളപ്പിൽശാല ഇ എം എസ ആക്കാദമിക്ക് സമീപമുള്ള   എസ്റ്റേറ്റിൽ 4 x 4 അനുഭവം തിരുവനതപുരം ജില്ലയിൽ എത്തിക്കുന്നത്.  

ബുക്കിങ്ങിനായി tjc4x4.com സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം
Ramesh Pillai 9895570810
Anusankar 9846419222

Leave a Reply

Your email address will not be published. Required fields are marked *

Previous post പുലി ഭീതിയിൽ കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ.
Next post സ്‌കൂൾ പരിസരത്തു കഞ്ചാവ് വിൽപ്പനക്ക് എത്തിയ ആൾ പോലീസ് പിടിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.