September 7, 2024

സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും

Share Now

തിരുവനന്തപുരം: വെള്ളയമ്പലം റിയൽ ഇൻ്റർ ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ സെൻ്ററിൽ പഠിച്ചിറങ്ങിയ പതിനേഴാമത് ബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണം നഗരസഭ വാർഡ് കൗൺസിലർ രാഖി രവികുമാർ ഓൺലൈനായി നിർവഹിച്ചു. സെൻ്ററിൽ നിന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ റൂട്രോണിക്സിൻ്റെ സഹായത്തോടെ സൗജന്യമായി ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ എന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ14 എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങി ജോലി ലഭിച്ച പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. കേരള സർകാർ സ്ഥാപനമായ റൂട്രോണിക്‌സിൻ്റെ കീഴിൽ ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനമാണ് റിയൽ ഇൻ്റർ ഇൻ്റർനാഷണൽ എഡ്യൂക്കേഷ സെൻ്റർ.കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ആർകിടെക്ടുമാരയ സൈജു മൊഹമ്മദ്, സിന്ധു, ഡിജിറിയൽ ഇൻ്റർ ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ സെൻ്റർ ചെയർപേഴ്സൺ രേഖാറാണി,  എക്സിക്യൂട്ടീവ് മെമ്പർ ഡോ.ചെല്ലദ്വരൈ, ഡയറക്ടർമാരായഡീജ, റെജി എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post കപ്പ അനായാസം വിളവെടുക്കാൻ കസാവ ഹാർവെസ്റ്റർ .മാരനല്ലൂരിൽ പരീക്ഷണം നടത്തി
Next post കോവിഡ് -സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ

This article is owned by the Rajas Talkies and copying without permission is prohibited.