September 19, 2024

ജില്ലാ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

Share Now

വെള്ളനാട്:  വെള്ളനാട് സി എച് സി    കിടങ്ങുമ്മലിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകവും ജനൽ ചില്ലും ടയിൽസും തകർത്ത ജില്ലാ പഞ്ചായത്ത് അംഗത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. വെള്ളനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.എം വിളപ്പിൽ ഏര്യ സെക്രട്ടറി കെ.സുകുമാരൻ ഉദ്ഘാടനം ചെയ്ത ധാരണയിൽ എസ്.അനിൽകുമാർ അധ്യക്ഷനായി. കിടങ്ങുമ്മൽ വാർഡ് അംഗം ശോഭൻകുമാർ, എൽ.ഡി.എഫ് നേതാക്കളായ രാജേന്ദ്രൻ, സതീശൻ, വിജയകുമാർ, ഹരിഹരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

അതേ സമയം ജില്ലാ പാഞ്ചായത് അംഗവും മുൻ പഞ്ചായത് പ്രസിഡന്റും ആയിരുന്ന വെള്ളനാട് ശശിക്കെതിരെ വെള്ളനാട് മെഡിക്കൽ ഓഫീസർ അബ്രഹാം അജിത് ആര്യനാട് പൊലീസിൽ പരാതി നൽകി.ഇതേ വിഷയത്തിൽ കിടങ്ങുമൽ വാർഡ് അംഗം ശോഭന കുമാറും പാഞ്ചായത് സെക്രട്ടറിയും പരാതി നൽകി.പാർട്ടി തലത്തിലും വിഷയം ഉന്നയിക്കുമെന്നു പാഞ്ചായത് പ്രസിഡന്റ് രാജലക്ഷ്മിയും പറഞ്ഞു.പരാതികളുടെ അടിസ്ഥാനത്തിൽ പൊതു മുതൽ നശിപ്പിച്ചതിനു കേസ് രജിസ്റ്റർ ചെയ്തതായി നെയ്യാർ ഡാം പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു.എൻ. ശക്തൻ.
Next post വീടിടിഞ്ഞു തകർന്നു

This article is owned by the Rajas Talkies and copying without permission is prohibited.