September 7, 2024

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു.എൻ. ശക്തൻ.

Share Now


പെട്രോൾ ഡീസൽ  വില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാവങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ എൻ ശക്തൻ ആരോപിച്ചു.കോവിഡും പ്രകൃതി ക്ഷോഭങ്ങളും വിതച്ച ദുരിതകാലത്ത് ജനങ്ങൾക്ക് ആശ്വാസമെത്തിക്കേണ്ട ഭരണകൂടങ്ങൾ ഉത്തരവാദിത്വ ങ്ങൾ മറന്ന്കൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർദ്ധനവിലൂടെ പകൽ കൊള്ളനടത്തുകയാണ്.ഇന്ധനവില നികുതി കുറക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ്‌ മുന്നോട്ട് വരുമെന്നും ശക്തൻ  മുന്നറിയിപ്പ് നൽകി.അരുവിക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവച്ചൽ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ഇന്ധന നികുതി കൊള്ളക്ക് എതിരെ സംഘടിപ്പിച്ച ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി. ആർ. ഉദയകുമാർ അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ജലീൽ മുഹമ്മദ്‌, ഡിസിസി ജനറൽ സെക്രട്ടറി സി. ജ്യോതിഷ് കുമാർ, യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ, എസ്. ഇന്ദുലേഖ, എ എ ഹക്കിം, കമൽരാജ്  ടി. സുനിൽ കുമാർ, സത്യദാസ് പൊന്നെടുത്തക്കുഴി, കട്ടക്കോട് തങ്കച്ചൻ, എസ്. വി. ഗോപകുമാർ, ആർ.അനുപ് കുമാർ യു. ബി. അജിലാഷ്, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post തൂക്കു തേനീച്ച കുത്തേറ്റ് 7 പേർ ആശുപത്രിയിൽ.രണ്ടുപേർക്ക് ഗുരുതര പരിക്ക്.
Next post ജില്ലാ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

This article is owned by the Rajas Talkies and copying without permission is prohibited.