September 12, 2024

കോണ്‍ഗ്രസ്സ്‌ നേതൃത്വ പരിശീലന ക്യാമ്പ്‌ 19ന്‌

Share Now

ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്‌ 2021 സെപ്‌തംബര്‍ 19 ഞായറാഴ്‌ച്‌ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ തിരുവല്ലം ലഗൂണാ ബീച്ച്‌ റിസോര്‍ട്ടില്‍ നടക്കുമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസ്സ്‌ അവലംബിക്കേണ്ട രാഷ്‌ട്രീയതന്ത്രങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചുള്ള കെ.പി.സി.സി പ്രചരണസമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.പിയുടെ പ്രഭാഷണത്തോടെ നേതൃത്വപരിശീലന ക്യാമ്പ്‌ ആരംഭിക്കും.

യു.ഡി.എഫ്‌ ശാക്തീകരണം എന്ന വിഷയം യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം.ഹസ്സന്‍ അവതരിപ്പിക്കും. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, കെ.പി.സി.സി ക്യാമ്പ്‌ റിപ്പോര്‍ട്ടിംഗ്‌ നടത്തും. ദേശീയ രാഷ്‌ട്രീയവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എന്ന വിഷയത്തില്‍ ഡോ.ശശിതരൂര്‍ എം.പി പ്രസംഗിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്‌ നിര്‍വ്വഹണം എന്ന വിഷയത്തെ ആസ്‌പദമാക്കി അടൂര്‍ പ്രകാശ്‌ എം.പി ക്ലാസ്സ്‌ നയിക്കും. തുടര്‍ന്ന്‌ ക്യാമ്പ്‌ പ്രതിനിധികള്‍ അവരുടെ കാഴ്‌ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം വിൻസെന്റ് എംഎൽഎ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺ​ഗ്രസ് പ്രസിഡന്റ്
Next post മധുരവുമായി ശ്രീദേവിയെ തേടി സുരേഷ് ഗോപി കാവശ്ശേരിയില്‍

This article is owned by the Rajas Talkies and copying without permission is prohibited.