September 8, 2024

അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

Share Now

അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിർദ്ദേശം നൽകി.

ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ നൽകിയ ഇളവുകൾ മാത്രം നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ആദരിച്ച് നേമം ബ്ലോക്ക്
Next post സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്.

This article is owned by the Rajas Talkies and copying without permission is prohibited.