മണ്ണിനടിയികൾ ഒളിപ്പിച്ച 2100 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു
ആര്യനാട്:ഓണാഘോഷ വിപണി ലക്ഷ്യമിട്ട് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന 2100 ലിറ്റർ കോട എക്‌സസി സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തു നശിപ്പിച്ചു.ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗത്തു നടത്തിയ പരിശോധനയിൽ ആണ് കോട കണ്ടെത്തിയത്.വ്യാജമദ്യ ലോബി ചാരായം വാറ്റുന്നതിനായി വൻ തോതിൽ കോട കുഴിച്ചിട്ടിരിക്കുന്നതായി രഹസ്യ വിവരം എക്സൈസ് ഡെപ്യുട്ടി കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.കരമനയാറ്റിന്റെ ഇരുകരകളിലുമായി ആയി ആണ് വൻ തോതിൽ കോട കുഴിച്ചിട്ടത്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘം പിക്കാസും മൺവെട്ടിയും ഉപയോഗിച്ചു മണ്ണ് മാറ്റി കോട പുറത്തെടുത്തത്.
പാകപ്പെടുത്തിയ കോട 250 ലിറ്ററിന്റെ മൂന്ന് ബാരലുകളിലായും 50ലിറ്ററിന്റെ 7 പ്ലാസ്റ്റിക് സമോവറുകളിലായും 100 ലിറ്ററിന്റെ ഒരു സാമോവറിലും300 ലിറ്റർ അളവ് കൊള്ളുന്ന 3 ടാർപോളിനുകളിലുമായി ആണ് വാറ്റു സംഘം മണ്ണിനടിയിൽ സൂക്ഷിച്ചിരുന്നത്.പ്രതികളെ ആരെയും കണ്ടെത്തിയിട്ടില്ല.എക്സൈസ് പരിശോധന ഊര്ജിതപ്പെടുത്തിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് പി ആർ, സി ശിശുപാലൻ, പ്രിവന്റിവ് ഓഫീസർ (g)ജയശങ്കർ എസ് , സിവിൽ എക്സൈസ് ഓഫീസർ മാരായ ഷിൻരാജ് കെ എസ് , ബ്ലസ്സൻ സത്യൻ, സൂരജ് എസ് എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം എന്നിവരാണ്തെക്കൻ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയത്.