September 8, 2024

തലസ്ഥാനത്ത് എയിംസ് വരണം ബിജെപി പദയാത്ര സംഘടിപ്പിച്ചു

Share Now

വിളപ്പിൽ: തലസ്ഥാനത്ത് സ്ഥാപിക്കുക, തിരുവനന്തപുരത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലിയൂർ സുധീഷ് നയിച്ച പദയാത്രയിൽ ജനരോക്ഷമിരമ്പി. വൈകിട്ട് 3ന് വിളപ്പിൽശാല ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് പദയാത്ര ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പൊട്ടൻകാവ് മണി അധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ എരുത്താവൂർ ചന്ദ്രൻ, കാട്ടാക്കട സന്തോഷ്, ജില്ലാ നേതാക്കളായ സി.എസ് അനിൽ, തൂങ്ങാംപാറ ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് കാട്ടാക്കട ഹരി, സെക്രട്ടറി വിളപ്പിൽ ശ്രീകുമാർ, അജിതകുമാരി, മലയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് പള്ളിച്ചൽ ബിജു, യുവമോർച്ച ജില്ലാ സെക്രട്ടറി കുളങ്ങരക്കോണം കിരൺ, ദീപക് വിളപ്പിൽ, ജലജാംബിക സംസാരിച്ചു. വിളപ്പിൽശാലയിൽ നിന്ന് ആരംഭിച്ച് നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന പദയാത്ര പേയാട് ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്യുന്ന ആളെ പിടികൂടി
Next post ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി

This article is owned by the Rajas Talkies and copying without permission is prohibited.