മിന്നലേറ്റ് അപകടം കുടുംബത്തിലെ കുട്ടി ഉൾപ്പടെ നാലുപേരുടെ കേൾവിക്ക് തകരാർ സംഭവിച്ചു
മിന്നലേറ്റ് അപകടം കുടുംബത്തിലെ കുട്ടി ഉൾപ്പടെ നാലുപേരുടെ കേൾവിക്ക് തകരാർ സംഭവിച്ചു
കാട്ടാക്കട :
മിന്നലേറ്റുള്ള അപകടത്തിൽ കുട്ടി ഉൾപ്പടെ നാലുപേരുടെ കേൾവിയ്ക്ക് തകരാർ സംഭവിച്ചു.വീടിലെ വൈദ്യുത ഉപകാരങ്ങൾ കത്തി പോകുകയും മിന്നലിന്റെ ആഘാതത്തിൽ ടി വി ഉൾപ്പടെ ഞെരിഞ്ഞു പൊട്ടി.
കാട്ടാക്കട മലപ്പനം കോട് സാംബശിവന്റെ തേരിവിള വീട്ടിൽ ഞായറാഴ്ച രാത്രി എട്ടു മുപ്പതോടെയാണ് സംഭവം.വയോധികനായ സാംബശിവൻ , മകൻ സുരേഷ്, മരുമകൾ സദാംബിക, ചെറുമകൻ ഒൻപതു വയസായ അഭിനവ് എന്നിവർക്കാണ് മിന്നലിന്റെ ആഘാതത്തിൽ കേൾവി തകരാർ സംഭവിച്ചത്. അഭിനവിനു ചെവി മുറിഞ്ഞു പരിക്കേറ്റിട്ടുണ്ട്.അഭിനവിനുൾപ്പടെ എല്ലവർക്കും മിന്നൽ അടിച്ച സമയം മുതൽ ചെവിക്കുള്ളിൽ അതികഠിനമായ മുഴക്കം അനുഭവപ്പെടുകയും തമ്മിൽ പറയുന്നത് കേൾക്കാൻ കഴിയാത്ത വിധം ചെവി അടയുകയും ചെയ്തിരുന്നു.വീട്ടിലെ നായ സംഭവ ശേഷം കൂട്ടിൽ നിന്നും ഇറങ്ങാനോ ആഹാരം കഴിക്കുവാനോ കൂട്ടാക്കിയിട്ടില്ല നായക്കും മിന്നൽ ഏറ്റു ചെവി തകരാർ സംഭവിച്ചിരിക്കാം എന്നാണ് സുരേഷ് പറയുന്നത്. രാത്രി തന്നെ പഞ്ചായത്ത് അംഗം അനീഷ് സ്ഥലത്തെത്തി വീട്ടുകാർക്ക് വേണ്ട മാർഗ നിർദേശം നൽകുകയും വൈദ്യുതി ഓഫീസിൽ അറിയിച്ചു വീട്ടിലേക്കുള്ള വൈധ്യുതി ബന്ധം വീസ്ചധിക്കുകയും ചെയ്തു.
രാത്രി മഴയോടൊപ്പം ഉഗ്രശബ്ദത്തോടെ ഇടിയും മിന്നലും ഉണ്ടായത്.ജന്നൽ വശത്തുണ്ടായിരുന്ന ഡി ടി എച് റിസീവർ ഭാഗം മിന്നലേറ്റ് കത്തുകയും ഈ ഭാഗത്തെ ജന്നൽ ചില്ലുകൾ പൊട്ടി തെറിക്കുകയും ചെയ്തു.വീടിന്റെ വശത്തുണ്ടായിരുന്ന ആഞ്ഞിലി മരത്തിൽ ആണ് മിന്നലേറ്റതു എന്നതാണ് നിഗമനം. മരത്തിൽ ഇതിന്റെ പാടുകൾ ഉണ്ട് ഇതിനു താഴ് വശത്തായി മണ്ണ് ഇടിഞ്ഞു മാറുകയും ചെയ്തു . അകത്തെ മുറിയിൽ ഉണ്ടായിരുന്ന സദാംബികയും തലയിലേക്കാണ് മേൽക്കൂര പൊട്ടി മഴവെള്ളം ഇരച്ചു വീണത്.തൊട്ടടുത്ത കിടപ്പുമുറിയിൽ ആയിരുന്ന സംബശിവന്റെ തലയിലേക്കാണ് ഭിത്തിയിലെ മീറ്റർ ബോർഡ് ഇളകി തെറിച്ചു വീണത്.അകത്തെ മുറിയിലുണ്ടായിരുന്ന അഭിനവ് എന്താണ് എന്ന് സംഭവിച്ചത് എന്നറിയാതെ നിലവിളിച്ചോടി ,സുരേഷിന് കുറെ സമയത്തേക്ക് അങ്ങാണ് പോലുമാകാതെ വീടിന്റെ മേൽക്കൂരയും ഭിത്തിയും പലഭാഗങ്ങളും തകർന്നിട്ടുണ്ട്.വീട്ടിലെ വൈദ്യുതി വയർ കത്തുകയും നിരവധി വൈദ്യുത ഉപകരണങ്ങൾ നശിച്ചു.കൂലിപ്പണിക്കാരനായ സുരേഷ് സ്വരുക്കൂട്ടി വച്ച തുക നൽകി കഴിഞ്ഞ ദിവസമാണ് ടി വി വാങ്ങിയത് ഇത് അതുപയോഗിച്ചു തുടങ്ങിയിരുന്നുമില്ല. മിന്നലിന്റെ ആഘാതത്തിൽ ടിവി സ്ക്രീൻ ഞെരിഞ്ഞു പൊട്ടി ടി വി തകരാറായി . തിങ്കളാഴ്ച ഉച്ചയോടെ സദാംബികക്ക് നേരിയ മാറ്റം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.വിളപ്പിൽശാല ഗ്രാമപഞ്ചായത് അംഗം
അനീഷ്, സമീപ വാസിയും വെള്ളനാട് ബ്ലോക്ക് അംഗവുമായ ശ്രീകുട്ടി സതീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള സഹായം എത്തിച്ചു നൽകുമെന്നും നിർധന കുടുംബത്തിന് വീടിന്റെ അവസ്ഥ പൂർവ്വ സ്ഥിയിൽ, ആകാനുള്ള ശേഷി ഇല്ലാത്തതിനാൽ സുമനസുകളുടെ സഹായത്തോടെ വീടിന്റെ വൈദ്യുതീകരണം ഉൾപ്പടെ ചെയ്യാൻ സഹായം എത്തിക്കുമെന്നും വാർഡ് അംഗം അനീഷ് പറഞ്ഞു.