September 15, 2024

പുലി ഭീതിയിൽ കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ.

Share Now


കാട്ടാക്കട
കാട്ടാക്കട താലൂക്കിലെ കൊറ്റമ്പള്ളി മാവുവിളയിൽ പാറ വിള പ്രദേശത്തെ ജനങ്ങളാണ് ഭീതിയിൽ ഉള്ളത്.   വെള്ളിയാഴ്ച രാവിലെ  ഒന്പതര മണിയോടെ     മീൻ വില്പനക്കാരനായ ഷമീർ ആണ്  പുലിയെ ആദ്യം കണ്ടത്. മീനുമായി പ്രദേശത്തു കൂടെ സഞ്ചരിക്കുമ്പോൾ മുന്നിൽ ചാടിയ പുലി മീൻ വണ്ടിയുടെ ഹോൺ മുഴങ്ങിയതോടെ ഭയന്നു റോഡിന്റെ എതിർ വശത്തേക്ക് പാഞ്ഞു വീടിനു പിന്നാമ്പുറത്ത് കൂടെ കാട്ടിലേക്ക് ഓടി  എന്നാണ് ഷമീർ പറയുന്നത്.

രാവിലെ ഒമ്പതര മണിയോടെയാണ്  സംഭവം.പുലിയെ കണ്ട് ഭയന്ന  ഷമീർ ഉടൻ തന്നെ സമീപ വാസികളെയും പാഞ്ചായത് പ്രസിഡന്റ് സുരേഷ് കുമാർ  ഉൾപ്പടെ ഉള്ളവരെ അറിയിച്ചു.പോലീസിനെയും  വനം വകുപ്പിനെയും വിവരം അറിയിക്കുകയും ചെയ്തു. ഉച്ചവരെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല.

അതേ സമയം തൊഴിലുറപ്പ് തൊഴിലാളികളും പുലിയെ കണ്ടു ഭയന്ന് പണി ഉപേക്ഷിച്ചു വീടുകളിലേക്ക് ഓടി രക്ഷപ്പെട്ടതായും പറഞ്ഞു.  മാറാനല്ലൂർ പാഞ്ചായത് പ്രസിഡന്റ് സുരേഷ് കുമാർ  പുലി സാന്നിധ്യം ഉണ്ടായി എന്ന് പറയുന്ന പ്രദേശത്തെ ആളുകളെ കണ്ടു ജാഗ്രത പാലിക്കാൻ നിർദേശം നൽകി. രണ്ടിൽ ഒരു സ്ഥിരീകരണം ഉണ്ടാകുന്ന വരെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.വനം വകുപ്പ് രാത്രിയിൽ എത്തി പരിശോധന നടത്താനുള്ള സംവിധാനവും ഒരുക്കും എന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസിനെ വിമർശിച്ചു ഗവർണർ :സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല .സർക്കാരിനോട് പരസ്യമായ ഉപദേശം നൽകാൻ    ആഗ്രഹിക്കുന്നില്ല എന്നും ഗവർണർ
Next post വിളപ്പിൽശാലയിൽ സാഹസിക ഫോർ ബൈ ഫോർ ഇവന്റ് 20 ന്

This article is owned by the Rajas Talkies and copying without permission is prohibited.