15 ഓളം ജീവനക്കാർക്കു കോവിഡ്.
കെ എസ് ആർ റ്റി സി ജീവനക്കാർക്കിടയിൽ കോവിഡ് പരക്കുന്നു.
.
കാട്ടാക്കട:
കെ എസ് ആർ റ്റി സി ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നു. കാട്ടാക്കടയിൽ കെ എസ് ആർ റ്റി സി ഡിപ്പോയിലെ മെക്കാനിക്ക് ഡ്രൈവർ, കണ്ടക്റ്റർ ഉള്പടെ 15 ഓളം പേർക് കോവിഡ് സ്ഥിരീകരണം.ഇതര ജില്ലയിലെ ഒരു ഡ്രൈവർക്ക് ചൊവാഴ്ച്ച ആണ് സ്ഥിരീകരണം ഉണ്ടായത്.ഇദ്ദേഹത്തെ ഇതുവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടില്ല.ഇദ്ദേഹം ഉൾപ്പെടെ മൂന്ന് പേർ ആണ് ഒരു മുറിയിൽ താമസിക്കുന്നത്. ഇവരെയും നിരീക്ഷണത്തിന് മാറ്റിയിട്ടില്ല. ജീവനകാർക്കയുള്ള ശൗചാലയം നാളുകളായി അടച്ചിട്ടിരിക്കുകയാണ് ഇതിനാൽ പൊതു ശൗചാലയമാണ് എല്ലാവരും ഉപയോഗിക്കുന്നത്. ചൊവാഴ്ച്ച വരെയും ഇതര ജില്ലയിലെ ഡ്രൈവർ ഈ ശൗചാലയം ഉപയോഗിച്ചിരുന്നു. ഡിപ്പോയിലെ പകുതിയിൽ അധികം ജീവനക്കാരും ഉപയോഗിക്കുന്നതും ഇതേ ശൗചാലയമാണ്.
ഇതോടെ ഡിപ്പോയിലെ എണ്പതോളം ജീവനക്കാർ സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഇവർക്ക് ഇതുവരെ ഡ്യൂട്ടി അവധി നൽകിയിട്ടില്ല.ഇത്തരത്തിൽ പോയാൽ ഇവരിൽ നിന്നും സഹ ജീവനക്കാർക്ക് കൂടാതെ യാത്രികരിലേക്ക് പടരാനുള്ള സാധ്യത ഏറെയാണ്.ഇതു വ്യാപനം ഉണ്ടാക്കാനിടയുണ്ട്. ജനങ്ങളുമായി ഏറെ സമ്പർക്കം പുലർത്തുന്നവരുമായ ഇവർക്ക് പരിശോധന ഉള്പടെ അടിയന്തിരമായി ആരോഗ്യവകുപ്പ് ഇടപെട്ടു സ്ഥിതി നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.കഴിഞ്ഞ ദിവസം അഞ്ചോളം മെക്കാനിക്കുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.