September 7, 2024

കരമന ആറ്റിൽ സ്ത്രീയെ കാണാതായി എന്ന് സംശയം ഇന്നും തെരച്ചിൽ

Share Now

ആര്യനാട്:

കരമനയാറിൽ കാണാതായ ആളിനായി അഗ്നിരക്ഷ സേനയുടെ സ്കൂബാ കൂബ സംഘം     ചൊവാഴ്ച രാവിലെയോടെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വട്ടിയൂർക്കാവ് സ്വദേശിനിയായ 76 വയസുകാരിയായ സ്ത്രീയെയാണ് കാണാതായതെന്നുള്ള നിഗമനം ആണ് ഇപ്പോഴുള്ളത്. ആര്യനാട് ക്ഷേത്രത്തിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന സ്ത്രീയാണെന്നും പറയുന്നു.ചൊവാഴ്ച രാവിലെ 9മണിയോടെ ആരംഭിച്ച തിരച്ചിൽ വൈകിട്ടോടെ ആവസാനിപ്പിച്ചു.ഗണപതിയാംകുഴി ആറാട്ടുകടവ്,തോളൂർ,എലിയാവൂർ കടവുവരെ  തിരച്ചിൽ നടത്തി.കരമനയാറിലെ ശക്തമായ അടിയെഴുക്ക് തെരച്ചിലിനെ ബാധിച്ചു.അതേ സമയം ചൊവാഴ്ച വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശിനിയെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കൾ  ആര്യനാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ വീട്ടിൽ കവറിനുള്ളിൽ ഊരി വച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആര്യനാടാണ് നിന്നും വിവാഹശേഷം വട്ടിയൂർക്കാവിൽ തമാസമായ സ്ത്രീയാണ് ഇവർ.മിക്ക ദിവസങ്ങളിലും ഇവർ ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്താറുണ്ടെന്നും  പൊലീസ് പറയുന്നു.ഇവരാണോ ഒഴുക്കിൽപ്പെട്ട് പോയതെന്നും ഉറപ്പിച്ച് പറയാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

തിങ്കളാഴ്ച ചൂണ്ട ഇടാൻ എത്തിയ  യുവാക്കൾ ആണ് ഒരു സ്ത്രീ ഒഴുകി പോകുന്നതായി സംശയം ഉണ്ടെന്ന്  പോലീസിനെ അറിയിച്ചത്.ഇതിൻ്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തി എങ്കിലും ഒന്നും കണ്ടെത്തിയില്ല. ആ സമയം വരെ വേറെ പരാതിയും ഉണ്ടായിരുന്നില്ല.തുടർന്ന് ചൊവാഴ്ച പരാതി വന്നതോടെ ആണ് യുവാക്കൾ സ്ത്രീ ഒഴുകി പോകുന്നത് കണ്ടു  എന്ന സ്ഥലത്തുനിന്നും ഏഴ് കിലോമീറ്ററോളം കരമനയാറിന്റെ തീരങ്ങളിൽ തിരച്ചിൽ നടത്തിയത്.ബുധനാഴ്ച വീണ്ടും തിരച്ചിൽ നടത്തും.. 

Leave a Reply

Your email address will not be published. Required fields are marked *

Previous post കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം
Next post കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന;ഒരു ഹോട്ടൽ പൂട്ടി

This article is owned by the Rajas Talkies and copying without permission is prohibited.