സെപ്റ്റംബർ 27 ലെ ഭാരത ബന്ദിന് ഐക്ദാർഢ്യ സംഗമം
ആര്യനാട്: കേന്ദ്ര ഗവൺമെൻറ് കാർഷിക മേഖലയിൽ നടപ്പിലാക്കിയ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ കർഷക സംഘടനകൾ സെപ്റ്റംബർ 27 അഹ്വാനം ചെയത് ഭാരത ബന്ദിന് ഐക്ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ. ഐ. ടി. യു .സി, അഖിലേന്ത്യ കിസാൻ ,കർഷ തൊഴിലാളിയൂണിയനുകളുടെ നേതൃത്വത്തിൽ ആര്യനാട് ഗാന്ധിപാർക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സി.പി.ഐ .അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ് .റഷീദ് ,ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ കാർഷിക മേഖലയിൽ നടപ്പിലാക്കിയ കർഷകദ്രോഹ നിയമങ്ങൾ, ‘ 2021-ലെ വൈദ്യുതി നിയമ ഭേദഗതി ബില്ല് , പാചക വാതകം ,പെട്രോൽ – ഡീസൽ വിലവർദ്ധനവ്, ആറ് ലക്ഷം കോടി രൂപയുടെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനുള്ള തിരുമാനങ്ങൾ നടപ്പിലാക്കി രാജ്യത്തെ കുത്തകകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപൂരി സന്തുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഐക്യദാർഢ്യസദസ്സിൽ ഇറവൂർ പ്രവീൺ ,കെ .മഹശ്വരൻ ,അഡ്വ .മുരളിധരൻ പിള്ള ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ എ .ഷീജ ,കെ.സുകുമാരൻ ,ഈഞ്ചപ്പൂരി അനി ,ആര്യനാട് ദേവദാസൻ ,കെ.വി.പ്രമോദ് ,സിന്ധുകുമാരിടിച്ചർ ,അബൂ സാലി ,രാഹുൽ ,ലാലി അമ്പിളി കുമാരൻ ,മോഹനൻ പൊട്ടൻചിറ തുടങ്ങിയവർ സംസാരിച്ചു