മിത്രനികേതൻ പോഷൻ മാ പദ്ധതിക്ക് തുടക്കമിട്ടു
വെള്ളനാട്:ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ആഘോഷവുമായി ബന്ധപ്പെട്ട് സമഗ്ര പോഷകാഹാരം കുട്ടികൾക്കും, കൗമാര പ്രായക്കാർക്കും, ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻറെ മുൻനിര പദ്ധതിയാണ് പോഷൻ മാ(പോഷക മാസാചരണം). പോഷൻ മായോട്നുബന്ധിച്ച് ഈ വർഷം പച്ചക്കറി വിത്ത് വിതരണവും ഫല വർഗ്ഗ തൈ നടീൽ ഉത്സവവും സംഘടിപ്പിച്ചു .
മനുഷ്യശരീരത്തിലെ സുഗമമായ പ്രവർത്തനത്തിനും വളർച്ചയ്ക്കും അത്യാവശ്യ പോഷകങ്ങളും കലോറിയും ചേർന്ന സമീകൃത ആഹാരം പ്രധാനമാണ്. ഇവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് എല്ലാവർഷവും സെപ്റ്റംബർ മാസം പോഷൻ അഭിയാൻ ആചരിക്കുന്നു.
കോവിഡ് 19 പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പോഷകാഹാരത്തിൻറെ ആവശ്യകത ഉറപ്പുവരുത്തുന്നതിനോടനുബന്ധിച്ച് മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രം പോഷൻ മായും പ്ലാന്റേഷൻ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
വെള്ളനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വെള്ളനാട് ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. എസ്. രാജലക്ഷ്മി ഫലവൃക്ഷ തൈകൾ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. പോഷക സമൃദ്ധിയുടെ പദ്ധതി വിശദീകരണം വെള്ളനാട് കൃഷി ഓഫീസർ റ്റി. ജി ഉല്ലാസ് നടത്തി. മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കടുവാക്കുഴി ബിജുകുമാർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എസ്, എൽ. പി മായാദേവി,റോബർട്ട് , സൗമ്യ,മിത്രനികേതൻ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് മഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വിത്ത് പാക്കറ്റുകളും ഫലവർഗ്ഗ തൈകളും കർഷകർക്ക് വിതരണം ചെയ്തു. തുടർന്ന് “ചെറു ധാന്യങ്ങളുടെ പോഷകങ്ങളും അവയുടെ ആരോഗ്യഗുണങ്ങളും” എന്ന വിഷയത്തിൽ ഡോ. ദേവിക ഐ. (സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് – ഹോം സയൻസ്) “പരമ്പരാഗത വിള പരിപാലന രീതികൾ” എന്ന വിഷയത്തിൽ ബിന്ദു ആർ. മാത്യൂസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.