September 8, 2024

സാവത്രിയും മോഹനനും ഇനി സ്നേഹവീട്ടിൽ

Share Now

കാട്ടാക്കട:മഴക്കെടുതിയിൽ വീടുതകർന്നു നിരാലംബരായ സഹോദരങ്ങൾ സാവത്രിക്കും  മോഹനനും നാട്ടുകാരുടെ ശ്രമഫലമായി ഒരുങ്ങിയ സ്‌നേഹവീട് എം എൽ എ  ജി സ്റ്റീഫൻ താക്കോൽ ധാനം  നിർവഹിച്ചു.   ഇക്കഴിഞ്ഞ മഴക്കെടുതിയിലാണ് കാട്ടാക്കട ശ്രീകൃഷ്ണ പുരത്തെ  ഇവരുടെ വീട് തകർന്നത് .തുടർന്നു മഴത്തു  വീടിനു പരിസരത്തു തന്നെ കഴിയാൻ തുടങ്ങിയ ഇവരെ വ്യവസായി ബിജു എസ് നായർ ഇവരുടെ ജീവനക്കാർക്കായി ഉണ്ടായിരുന്ന   കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി പാർപ്പിച്ചു. പിന്നീടാണ് പ്രദേശവാസിയായ സനല്കുമാറിന്റെ ഇടപെടലിലൂടെ വാർഡ് അംഗം തസ്ലിമിന്റെ നേതൃത്വത്തിൽ   ഇവർക്ക് വീടെന്ന ആശയം ഉണ്ടാകുന്നതും ഇപ്പോൾ അത് നടപ്പായതും. സർക്കാരിൽ നിന്നും  വ്യക്തിഗതമായി വീട് നൽകാൻ കഴിയാത്ത സാഹചര്യം മനസിലാക്കിയാണ്  നാട്ടുകാർ  ദുരിതാശ്വാസ ഫണ്ട് സ്വരൂപിച്ചു  സ്‌നേഹവീട് ഒരുക്കിയത്.ശ്രീകൃഷ്ണപുരത്തെയും സമീപ പ്രദേശങ്ങളിലെയും സുമനസുകൾ ചേർന്ന് സാവിത്രി ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിച്ച   രണ്ടു ലക്ഷത്തോളം വിനിയോഗിച്ചാണ് സ്‌നേഹവീട് ഒരുക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post കൃഷി ഭവൻ, മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം കർഷക ദിനം
Next post മൂന്നാംതരംഗം: 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍

This article is owned by the Rajas Talkies and copying without permission is prohibited.