കൃഷി ഭവൻ, മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം കർഷക ദിനം
മാറനല്ലൂർ : കർഷക ദിനത്തിൽ മാറനല്ലൂർ കൃഷി ഭവൻഭവൻ, മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാറനല്ലൂർ ഗ്രാമപഞ്ചായത് ഹാളിൽ വച്ച് കർഷക ദിനം ആചരിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം. എൽ. എ. അഡ്വക്കേറ്റ് ഐ. ബി. സതീഷ് പരിപാടി ഉദ്‌ഘാടനം ചെയ്തു. മിത്രനികേതൻ കെ വി കെ യുടെ നൂതന സാങ്കേതിക വിദ്യയുടെ മുൻ നിര പ്രദർശന പരിപാടിയുടെ ഭാഗമായി മരച്ചീനി വിളവെടുക്കുന്ന ഉപകരണം – (സെമി മാന്വൽ കസാവ ഹാർവെസ്റ്റർ) മരച്ചീനി കർഷകനായ സൈമണും, മാറനല്ലൂർ പഞ്ചായത്തിലെ മരച്ചീനി കർഷകർക്ക് വിളവെടുപ്പ് ആയാസരഹിതമാക്കുന്നതിനുവേണ്ടി പൊതു ഉപയോഗത്തിനായി ഉപകരണം കൃഷി ഓഫീസർ ദീപ ജെ. ക്കും മിത്രനികേതൻ കെ വി കെ മേധാവി ഡോ. ബിനു ജോൺ സാമിന്റെ സാനിധ്യത്തിൽ എം. എൽ. എ. അഡ്വ. ഐ. ബി. സതീഷ് കൈമാറി .
ചടങ്ങിൽ പഞ്ചായത്തിലെ ആറ് കർഷകരെയും ഒരു കർഷക തൊഴിലാളിയെയും ആദരിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാർ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ, വൈസ് പ്രസിഡന്റ് മീന കുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ഖാൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവല്ലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ്, ഊരൂട്ടമ്പലം സർവീസ് കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ജനാർദ്ദനൻ നായർ, മറ്റു ജനപ്രതിനിധികളും കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ് ചിത്ര ജി, കൃഷി അസിസ്റ്റന്റ് രൂപേഷ് കുമാർ ജി തുടങ്ങിയവർ സന്നിഹിതരായി.
—
with thanks n regards
rageeshraaja