September 9, 2024

പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി

Share Now

പാമ്പാക്കുട ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററും സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കും  ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ഭൂമിത്ര സേന ക്ലബും സംയുക്തമായി ഏകദിന  ഉപജീവന പരിശീലനം നടത്തി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ നാരായണൻ കുട്ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് നന്ദനൻ , പഞ്ചായത്ത് സെക്രട്ടറി ഉദയ, മെമ്പർ സെക്രട്ടറി ജെമിനി, സി.ഡി.എസ് അംഗങ്ങൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 30 വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും സ്നേഹിതയുടെ പിന്തുണാ സ്വീകർത്താക്കൾക്കുമാണ് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകിയത്. 

ഈസ്റ്റ് മാറാടി സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത ഒരു ലക്ഷം പേപ്പർ ക്യാരി ബാഗ് എന്ന ചലഞ്ചിന്റെ ഭാഗമായി പരിശീലകരെ വാർത്തെടുക്കുന്നതിനായാണ് ഇങ്ങനെ
ഒരു പരിശീലന പരിപാടി നടത്തിയതെന്ന്  പ്രോഗ്രാം ഓഫീസർ  സമീർ സിദ്ധിഖി പറഞ്ഞു. വിദ്യാർത്ഥികളായ അൽത്താഫ് ലിൻസാർ , അജ്സൽ എം.ഇ , നവനീത് ബൈജു , ഫഹദ് കെ സലീം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.ഒരാൾ അറസ്റ്റിൽ
Next post പോലീസിനെ വിമർശിച്ചു ഗവർണർ :സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല .സർക്കാരിനോട് പരസ്യമായ ഉപദേശം നൽകാൻ    ആഗ്രഹിക്കുന്നില്ല എന്നും ഗവർണർ

This article is owned by the Rajas Talkies and copying without permission is prohibited.