September 19, 2024

കെഎസ്ആർടിസിജനശതാബ്ദി 100 ദിവസം പിന്നിട്ടു.

Share Now

കെഎസ്ആർടിസി യുടെ ചരിത്രത്തിലെ ആദ്യ കണ്ടക്ടർ ഇല്ലാത്ത സർവീസായ എറണാകുളം എ സി ലോ ഫ്ലോർ എൻ്റ ടു എൻ്റ സർവിസ് ഇന്ന് 100 ദിവസം പിന്നിട്ടു. അതിന്റെ വിജയം ഉൾക്കൊണ്ട് ഇന്ന് നെടുമ്പാശ്ശേരി എയർ പോർട്ടിലേക്ക് സർവീസ് കൂടി ആരംഭിച്ചു.

ഈ ബസിലും കണ്ടക്ടർ ഉണ്ടാകില്ല.ഫ്ലാഗ് ഓഫ് കർമ്മം തിരുവനന്തപുരം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി കെ രാജു നിർവഹിച്ചു. ഈ എ സി ലോ ഫ്ലോർ ബസുകൾ 2009 ൽ ജഹഹർലാൽ നെഹ്രു റുറൽ അർബൻ മിഷൻ പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിൽ ഓടുന്നതിന് കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ നഗരസഭക്ക് അനുവദിച്ചതാണെന്നും നഗരസഭ കെഎസ്ആർടിസി ക്ക് നൽകിയതാണ്. അവ ഇപ്പോഴും കാര്യക്ഷമമായി സർവിസ് നടത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ തിരുവനന്തപുരം സൗത്ത് സോൺ എക്സിക്യൂട്ടിവ് ഡയറക്ടർ ജി അനിൽ കുമാർ , ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ് സാംലോപ്പസ്, യൂണിറ്റ് ആഫീസർമാരായ ബി എസ്ഷിജു, കെ ജി സൈജുവും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരി എയർ പോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്കാരുടെ സൗകര്യാർത്ഥമാണ് ഈ സർവിസ് ആരംഭിച്ചിട്ടുള്ളത്. വെെകുന്നേരം 0510 ന് തമ്പാനുരിൽ നിന്നും തിരിച്ച് രാത്രി 2240ന് നെടുമ്പാശേരിയിൽ എത്തിചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 05 മണിക്കൂർ 30 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്ന് ചേരുന്ന ഈ ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി, എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത് കണ്ടക്ടർ ഇല്ലാത്ത ഈ ബസിൽ ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും ഓൺ ലൈൻ ആയും ടിക്കറ്റ് എടുക്കാം. നെടുമ്പാശേരിയിൽ നിന്നും രാവിലെ 04.30 തിരിക്കുന്ന ബസ് 10.00 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. നിലവിൽ രാവിലെ 0510 സർവിസ് നടത്തുന്ന AC ലോ ഫ്ലോർ യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എറണാകുളം ഹൈക്കോടതിയായി നീട്ടിയിട്ടുണ്ട്.

പുതിയതായി ഇന്ന് ആരംഭിച്ച സർവിസുകൾ

എല്ലാ അവധി ദിവസങ്ങളിലും തിരുവനന്തപുരം – വണ്ടർലാ തിരുവനന്തപുരത്ത് നിന്നും രാവിലെ 0500ന് തിരിച്ച്1030 ന് വണ്ടർലാ എത്തിചേരും. അവിടെ നിന്നും വെെകുന്നേരം 0510 ന് തിരിച്ച് 1040 ന് തിരുവനന്തപുരത്ത് എത്തും.

പാലക്കാട്

1930 -0500
1300 -1040
റൂട്ട്- കോട്ടയം – ത്രിശൂർ – കോഴിക്കോട്*

കണ്ണൂർ

1903-0700
1700 – 0400

റൂട്ട്-കോട്ടയം – ത്രിശൂർ – കോഴിക്കോട്

മുന്നാർ

2215-0700
1900-0430

റൂട്ട് -കൊല്ലം- ആലപ്പുഴ-വെറ്റില -പെരുമ്പാവൂർ-കോതമംഗലം .

വെള്ളി, ശനി ഞായർ ദിവസങ്ങളിൽ

ഗുരുവായൂർ

2030-0505
1400-2250

റൂട്ട്- കൊട്ടാരക്കര – കോട്ടയം – തൃശൂർ – കുന്നംകുളം

ഈ മാസം തന്നെ ബസിൽ നിന്നും Phone Pay വഴി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം എർപ്പെടുത്തുമെന്ന് സെൻട്രൽ യൂണിറ്റ് ആഫീസർ BS ഷിജു അറിയിച്ചു. Online ബുക്കിംഗിന് online.kerlartc.com, അല്ലെങ്കിൽ enteksrtc എന്ന App വഴിയും ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫർണിച്ചർ കട കത്തിയമർന്നു ലക്ഷങ്ങൾ നഷ്ട്ടം.
Next post കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടനം നടന്നു

This article is owned by the Rajas Talkies and copying without permission is prohibited.