September 17, 2024

ഫർണിച്ചർ കട കത്തിയമർന്നു ലക്ഷങ്ങൾ നഷ്ട്ടം.

Share Now


പൂവച്ചൽ:

പൂവച്ചൽ ഉറിയാകോട് കടുക്കാ മൂട് ജംഗ്ഷനിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു. രാത്രി 8 15 ഓടെയാണ് സംഭവം.സതീഷ് കുമാറിൻ്റെ ഉടമസ്ഥതയിൽ ഉള്ള ദേവു ഫർണിച്ചർ കടയിൽ ആണ് തീ പിടിത്തം.

സമീപ കട ഉടമ ജോസ് അണ് ആദ്യം പുക ഉയരുന്നത് കണ്ടത്.തുടർന്ന് അടുത്ത വീട്ടിൽ നിന്നും ഹോസ് ഘടിപ്പിച്ച് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി.ഇതിനിടെ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.മൂന്ന് നിലയുള്ള കെട്ടിടത്തിൽ ആണ് തീ പിടിച്ചത്.കടയുടെ സമീപത്തെ വീട്ടിൽ നിന്നും ആളുകളെ സുരക്ഷിത ഇടത്തേക്ക് മാറ്റി.

കാട്ടാക്കട നിന്നും ആദ്യം ഒരു യൂണിറ്റ് എത്തി തീ അണക്കാൻ നാട്ടുകാർക്ക് ഒപ്പം തീവ്ര ശ്രമം നടത്തി. തീ ആളി പടർന്നതോടെ കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റ് കൂടെ സ്ഥലത്തേക്ക് എത്തി.രാത്രി പത്തോടെ തീ നിയന്ത്രണ വിധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് പരിക്ക്.
Next post കെഎസ്ആർടിസി<em>ജനശതാബ്ദി 100 ദിവസം പിന്നിട്ടു.</em>

This article is owned by the Rajas Talkies and copying without permission is prohibited.