September 16, 2024

കാപ്പുകാട് ഭീതിപരത്തിയ കാട്ടാനകൂട്ടത്തെ തുരത്തി

Share Now

കോട്ടൂർ:കോട്ടൂർ കാപ്പുകാടിനു സമീപം പാലമൂട് വെള്ളകുഴി ഭാഗത്തു കാട്ടാന കൂട്ടം നിലയിറപ്പിച്ചിരിക്കുന്നത് പ്രദേശവാസികളും കാപ്പുകാട്  നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിലും ഭീതിയും ആശങ്കയും ജനിപ്പിക്കുന്നു.പരാതിയെ തുടർന്ന് വനം വകുപ്പ് ആർ ആർ റ്റി സംഘം എത്തി ആനകളെ തുരത്തി.
കുട്ടിയാനയുമായി ആണ് ഏഴോളം ആനകൾ പ്രദേശത്തു നിലയുറപ്പിച്ചിരുന്നത്. ഒരാഴ്ച മുൻപും ആനകളെ കണ്ടു എങ്കിലും പിന്നീട് അപ്രത്യക്ഷമായിരുന്നു. തുടർന്ന് ശനിയാഴ്ചയും ഇവ സ്ഥലത്തെത്തി.ഇവിടെ മുൻപ് കിടങ്ങുകൾ ഉണ്ടായിരുന്നു എങ്കിലും ആനപാർക്കിന്റെ നിർമ്മാണ പ്രവർത്തികൾ ഈ ഭാഗത്തു കൂടെ നടക്കുന്നതിനാൽ ഇവ മൂടി പോയ സ്ഥിതിയാണ്. ഇതാണ്  ആനകൾ കൂട്ടത്തോടെ എത്തിയത് ആളുകളിൽ ഭീതിക്ക് ഇടയായത്. റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചു വെടി വച്ചും പടക്കം പൊട്ടിച്ചും ആണ് സംഘം രാത്രിയോടെ ആനകളെ തുരത്തിയത്.എന്നിരുന്നാലും കിടങ്ങുകളോ മറ്റു സുരക്ഷിത സംവിധാനങ്ങളോ ഇല്ലാത്തതിനാൽ  ഇന്നിയും  ഇവ എത്തുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുൻ വാഴ്ത്തി അന്തരിച്ചു.
Next post റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.

This article is owned by the Rajas Talkies and copying without permission is prohibited.