September 19, 2024

ജിവി രാജയിൽ ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Share Now


അരുവിക്കര :   അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ‘ കേരള ബ്ലാസ്റ്റേഴ്സ്‌ ഫുട്ബോൾ ക്ലബ്ബുമായി ‘ സഹകരിച്ച്‌, ജി വി രാജായിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ അനുബന്ധ പരിപാടികളുടെ ഉദ്‌ഘാടനവും  കായിക ഉപകരണങ്ങളുടെ വിതരണവും അഡ്വ: ജി. സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു.

ജൂനിയർ സീനിയർ കാറ്റഗറിയിലായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന അക്കാദമിക്കാണ്‌ രൂപം നൽകിയിരിക്കുന്നത്‌. അക്കാദമിക്ക്‌ ആവശ്യമായ താമസവും ഭക്ഷണവും, സ്വിമ്മിംഗ്‌ പൂൾ, മൾട്ടി ഫിറ്റ്നെസ്‌ സെന്റർ , ഹൈ ആൾട്ടിറ്റിയൂഡ്‌ ട്രെയിനിംഗ്‌ സിസ്റ്റം അടക്കം എല്ലാ സൗകര്യങ്ങളും ഉന്നത നിലവാരമുള്ള പരിശീലകരും അക്കാദമിക്ക്‌ കീഴിൽ ഉണ്ടാകും.

അരുവിക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു അധ്യക്ഷനായ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ്‌ ഡയറക്ടർ മുഹമ്മദ്‌ റഫീഖ്‌ ജെഴ്സി പ്രകാശനം ചെയ്തു. കോളേജ്‌ പ്രിൻസിപ്പൽ ഡോ: പ്രദീപ്‌ സി എസ്‌ , ജനപ്രതിനിധികൾ,സ്പോർട്സ്‌ വകുപ്പ്‌ ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, കായിക താരങ്ങൾ, അധ്യാപകർ പരിശീലകർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.–

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൺലൈൻ പഠനത്തിന് എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.
Next post സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിലായി

This article is owned by the Rajas Talkies and copying without permission is prohibited.