വീട് ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിലായി
കോട്ടൂരിൽ വീട് ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി നെയ്യാർഡാം പോലീസിന്റെ പിടിയിലായി. കോട്ടൂർ നാരകത്തിന്മൂട് കുഴിവിളാകത്ത് വീട്ടിൽ മുഹമ്മദ് ജാസി(23) നെയാണ് ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് . കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശിയായ ഇയാൾ കോട്ടൂരിലാണ് താമസം.
ജൂലായ് 15- നാണു നാരകത്തിൻകുഴി പള്ളിവിള ഹൗസില് ബദറുദീന്റെ വീടിനുനേരെ കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. ഈ കേസിലെ പ്രധാനിയാണ്ഇയാളെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപന സംഘത്തെക്കുറിച്ച് പൊലീസിന് മൊഴി നൽകി എന്നാരോപിച്ചാണ് ബദറുദീന്റെ വീട്ടിൽ ഇയാളുൾപ്പെടുന്ന സംഘം ആക്രമണം നടത്തിയത്. അടുത്ത ദിവസം ഇതേ സംഘം കോട്ടൂർ വ്ളാവെട്ടി പ്രദേശങ്ങളിലായി രണ്ടു വീടുകൾ കൂടി അടിച്ചു തകർക്കുകയും, പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
More Stories
മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ...
കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44),...
സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
മലയിൻകീഴ്: സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ...
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48...
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ്...