എം ഡി എം എയുമായി പിടിയിൽ
കാട്ടാക്കട : മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സിV മെത്താംഫീറ്റമിൻ)യുമായി യുവാവ് എക്സൈസ് പിടിയിലായി. ആമച്ചൽ,മംഗലക്കൽ നന്ദാവനം കുളിർമ വീട്ടിൽ രാജഗോപാൽ മകൻ മനു എന്ന അഭിജിത് 20 നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും 7.05 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബുധനാഴ്ച രാത്രിയോടെ ആമച്ചൽ ഭാഗത്തു ഇയാൾ എംഡിഎം.എ കടത്തുകയായിരുന്ന KL74 B 6388 നമ്പറുള്ള R15 ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ഗ്രാമിനു നാലായിരത്തോളം രൂപ വില മതിക്കുന്നതാണ്. എൻഡിപിഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കി. ദിവസങ്ങളായി ഉള്ള നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ എ.നവാസിന്റെ നേതൃത്വത്തിൽ പ്രിവെന്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, വി ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ റ്റി വിനോദ്, കെആർ രജിത്ത്,ശ്രീജിത്ത്.എം, വിനോദ്കുമാർ, സാധുൻ പ്രഭദാസ്, മണികണ്ഠൻ, ഷിന്റോ എബ്രഹാം, ജിഷ്ണു എസ് പി , അഭിലാഷ് വി എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അനിത.കെ, അശ്വതി. വി, വിവ. ഐ വി, ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
More Stories
മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ...
കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44),...
സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
മലയിൻകീഴ്: സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ...
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48...
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ്...