September 15, 2024

കഞ്ചാവ് പുകക്കാനുള്ള ബീഡി വാങ്ങാൻ പണം നൽകിയില്ല. മകൻ അച്ഛനെയും അമ്മേയെയും വെട്ടിപരിക്കേൽപ്പിച്ചു. 

Share Now

അച്ഛൻ ഗുരുതരാവസ്ഥയിൽ…

മലയിൻകീഴ് : അമിത ലഹരിയിക്കടിമപ്പെട്ട് വീട്ടിലെത്തിയ മകൻ കൂലിപ്പണിക്കാരനായ അച്ഛനോട് ബീഡി വാങ്ങാൻ പണം ചോദിച്ചു. പൈസ ഇല്ലന്ന് പറഞ്ഞ അച്ഛനെ വീട്ടിലെ കറിക്കത്തിക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. അച്ഛനെ വെട്ടാൻ തുനിഞ്ഞ മകനെ പിടിച്ചുമാറ്റാനെത്തിയ അമ്മയ്ക്കും വെട്ടേറ്റുവെങ്കിലും അത് സാരമുള്ളതായിരുന്നില്ല. വിളപിൽശാല, പുളിയറക്കോണം കാവിൻപുറം ആലംകോട് വിജിതാ ഭവനിൽ വിജിൻ (25) ആണ് അച്ഛൻ വിജയകുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വിജയകുമാറിന്റെ ഭാര്യക്കും വെട്ടേറ്റുവെങ്കിലും മകൻ എന്ന പരിഗണനയിൽ അമ്മ ക്ഷമിച്ചുവെന്ന് പോലീസ് പറഞ്ഞു. ഈ മാസം 14 ന് രാത്രി ആയിരുന്നു സംഭവം.വിജിൻ വെട്ടിവീഴ്ത്തിയ പിതാവ് വിജയകുമാറിനെ നാട്ടുകാർ ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹം മകനെതിരെ മൊഴികൊടുക്കാൻ മടിച്ചിരുന്നു. ആശുപത്രി അധികൃതർ വിളപ്പിൽശാല പോലീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് മകനാണ് പ്രതിയെന്ന് വ്യക്തമായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത വിളപിൽശാല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിജെപികരിദിനാചാരണം
Next post എം ഡി എം എയുമായി പിടിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.