ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതിന് എതിരെ പ്രതിഷേധം
ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതിന് എതിരെ പ്രതിഷേധം. അംഗീകൃത സ്റ്റാണ്ടുകൾ പദ്ധയിൽ എന്നു പഞ്ചായത്ത്.
ആര്യനാട്.
ആര്യനാട് പാലം ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡ് തൽസ്ഥാനത്തു നിന്നും മാറ്റുന്നതിനെതിരെ ഓട്ടോ തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി.ജഗ്ഷനിൽ ഗതാഗത കുരുക്കും അപകടങ്ങൾക്കും പരിഹാരമുണ്ടാക്കി സുഗമമായ സഞ്ചാരം ലക്ഷ്യമിട്ടാണ് ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഓട്ടോ സ്റ്റന്റുകൾ നീക്കം ചെയ്യാനും മറ്റൊരു സ്ഥാലത്തേക്ക് ക്രമീകരിക്കാനും നിർദേശം നകിയത്.എന്നാൽ 35 വർഷമായി ഉപയോഗിക്കുന്ന ഈ സ്റ്റാൻഡിൽ ഒരു ബുദ്ധിമുട്ടും തൊഴിലാളികൾ ഉണ്ടാക്കിയിട്ടില്ല എന്നും 75 ഓളം കുടുംബങ്ങളെ പോറ്റാനാണ് തങ്ങൾ ഈ തൊഴിൽ എടുക്കുന്നത് എന്നും മറ്റെവിടെയും പോയാൽ സവാരി ലഭിക്കില്ല എന്നും ഇവർ പറഞ്ഞു.
അതേ സമയം തൊഴിലാളികളെ ദ്രോഹിക്കുകയല്ല ജനകീയ വിഷയമായത് കൊണ്ടും ആളുകളുടെ ജീവൻ സുരക്ഷാ പ്രഥമ പരിഗണനയിൽ ആയതു കൊണ്ടുമാണ് പഞ്ചായത്തു ഈ തീരുമാനത്തിൽ എത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ പറഞ്ഞു. എന്നാൽ നിലവിൽ അംഗീകൃത ഓട്ടോ സ്റ്റാണ്ടുകൾ നിലവിൽ ആര്യനാട് ഇല്ല അവർക്കായി അംഗീകൃത സ്റ്റാൻഡ് എന്ന ആശയവും ഉടൻ നടപ്പിലാക്കും എന്ന് പ്രസിഡന്റ് വിജു മോഹൻ പറഞ്ഞു.പോലീസ് സ്റ്റേഷനിൽ പരാതി നൽകി തൊഴിലാളികൾ പിരിഞ്ഞു പോയി എങ്കിലും തങ്ങളുടെ ആവശ്യം നടപ്പിലാക്കിയില്ല എങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം ഓട്ടോ ഡ്രൈവർമാർ പറഞ്ഞു