September 7, 2024

ആദിവാസി മേഖലയിൽ ആധൂനിക സംവിധാനത്തോടെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നിർമ്മാണം മന്ത്രി കെ രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു

Share Now


കോട്ടൂർ
ആദിവാസി മേഖലയിൽ ആധൂനിക സംവിധാനത്തോടെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നിർമ്മാണം ദേവസ്വം പട്ടിക ജാതി പട്ടിക വർഗ്ഗ മന്ത്രി കെ രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു.നിലവിൽ വനാവകാശ നിയമപ്രകാരം കൈമാറിയിട്ടുള്ള ഭൂമി ആധൂനിക സംവിധാനത്തോടെയുള്ള സ്‌കൂൾ ആരംഭിക്കാൻ അപര്യാപ്തമാണ്.പ്ലസ് ടൂ വരെ കുട്ടികൾ പഠിക്കേണ്ട ഇടമാണ് കളിസ്ഥലം, ഹോസ്റ്റൽ ഉള്പടെ ആവശ്യമായി വരും.ഇപ്പോഴുള്ള രണ്ടര എക്കറിൽ വെറുതെ തുക ചിലവാക്കാൻ കഴിയില്ല.ചിലവാക്കുന്ന തുക പാഴാകാതെ ആദിവാസികൾക്ക് ഗുണം ചെയ്യണം.അതിനാൽ കൂടുതൽ സ്ഥല ലഭ്യതുക്കുള്ള സാധ്യത ആരായും. ഇതിനായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും.ആദ്യ ഘട്ടമായി സ്ഥല ലഭ്യതക്ക് ആണ് പ്രാധാന്യം എന്നും മന്ത്രി പറഞ്ഞു.

ഇതു കൂടാതെ ആദിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രാഥമിക ചികിത്സക്ക് പോലും ഇവിടെ ഇല്ല എന്നു മനസ്സിലാക്കുന്നു.കുട്ടികൾക്ക് ഉൾപ്പടെ അസുഖം വന്നാൽ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കാൻ കഴിയണം. മഴക്കാലത്തു വെള്ളം കയറി മലയിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ട്. ഈ അവസ്ഥക്ക് മാറ്റം വരണമെന്നും അതിനായുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി ആദിവാസികൾക്ക് ഉറപ്പ്നൽകി.

വന്യ ജീവികളിൽ നിന്നും ആദിവാസികളുടെ ജീവനും ജീവനോപാധിയായ കൃഷിക്കും നാശം വരാതെ ആവശ്യമായ ഇടങ്ങളിൽ കിടങ്ങുകൾ നിർമ്മിക്കാനുള്ള നടപടികൾ അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും എത്രപേർ ഉന്നത പഠനവും ജോലി സാധ്യതക്ക് വേണ്ടി പഠിക്കുന്നു എന്നതുമൊക്കെ മന്ത്രി ആദിവാസികളിൽ നിന്നും ചോദിച്ചറിഞ്ഞു.പി എസ് സി പരിശീലനം നൽകി പുതുതായി വനം വകുപ്പിലേക്ക് ആദിവാസി മേഖലയിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ തസ്തികയിലേക്ക് സജ്ജരാകണമെന്നും മന്ത്രി നിർദേശിച്ചു.

മന്ത്രിയോടൊപ്പം എം എൽ എ ജി സ്റ്റീഫൻ, വനവകുപ്പ് ഉദ്യോഗസ്ഥർ,എസ് റ്റി വകുപ്പ് ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം എ മിനി, ബ്ലോക്ക് പാഞ്ചായത് അംഗങ്ങളായ രമേശ്,സുനിൽകുമാർ, മുൻ അംഗം സുരേഷ് മിത്ര, തുടങ്ങിയവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post അടിക്കാടിനു തീപിടിച്ചു ;  അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റുകള്‍ തീ നിയന്ത്രവിധേയമാക്കി  
Next post അരുവിപ്പുറവും പാണ്ഡവൻപാറയും വില്ലേജ് ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളാക്കും : സി. കെ. ഹരീന്ദ്രൻ എം. എൽ. എ .

This article is owned by the Rajas Talkies and copying without permission is prohibited.