മോദി സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരകുന്നു. വിളപ്പിൽ രാധാകൃഷ്ണൻ
കാട്ടാക്കട .മോദി സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി അധപതിച്ചിരിക്കുന്നുവെന്ന് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ .കേരള വികസനത്തെ തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും വർഗ്ഗീയ ഫാസിസ്റ്റ് ജനദ്രോഹ നടപടികൾക്കെതിരെയും സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ബി.സതീഷ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ ജാഥ ക്യാപ്ടനായുള്ള ജാഥ രണ്ട് ദിവസങ്ങളിലായി മണ്ഡലത്തിൽ പ്രചരണം നടത്തും.ബി.ശോഭന ,എം.ശ്രീകണ്ഠൻ നായർ ,ടി.ശശി ,മുതിയവിള സുരേഷ് ,ബി.സതീഷ് കുമാർ ,അഭിലാഷ് ആൽബർട്ട് തുടങ്ങിയവരാണ് ജാഥാ അംഗങ്ങൾ.എൻ.ഭാസുരാംഗൻ ജാഥാ ഡയറക്ടറും എസ്.ചന്ദ്രബാബു ജാഥാ മാനേജരുമാണ്. ജാഥാ ക്യാപ്ടന് വിവിധ വർഗ്ഗ ബഹുജന സംഘടനകൾ സ്വീകരണം നല്കി. വിളപ്പിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി.ഡി. ,സംഘാടക സമിതി കൺവീനർ അജി ജോർജ്, മഹിള സംഘം ജില്ലാ സെക്രട്ടറി ബി.ശോഭന, കാവിൻ പുറം അനൽ കുമാർ,യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റ് എം.മഹേഷ് കുമാർ, തുടങ്ങിയവർ ജാഥ ക്യാപ്ടന് സ്വീകരണം നല്കി. വിളപ്പിൽശാല, പേയാട്, മലയിൻകീഴ്, അന്തിയൂർകോണം, കിളളി, പൊന്നറ, തൂങ്ങാംപാറ, കാട്ടാക്കട,മംഗലയ്ക്കൽ, കീഴ് ആമച്ചൽ, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, മുതി യാ വിളയിൽ സമാപിച്ചു. നാളെ രാവിലെ നരുവാമൂട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിളവൂർക്കലിൽ സമാപിക്കും.