September 17, 2024

ആനാവൂർ നാഗപ്പൻ വീണ്ടും സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Share Now

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും ആനാവൂർ നാഗപ്പനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം തവണയാണ്‌ ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്‌. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ ആനാവൂർ പ്രവർത്തിച്ചു. വിദ്യാർഥി യുവജന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്കു വന്ന ആനാവൂർ കർഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. എണ്ണമറ്റ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രൻ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആനാവൂർ ആദ്യം സെക്രട്ടറിയായത്. പിന്നീട്‌ 2018ലും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ പഞ്ചായത്തിലെ ആനാവൂർ ദീപാസിലാണ് താമസം. ശശികലയാണ് ഭാര്യ. ദീപു, ദീപ എന്നിവർ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോദി സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരകുന്നു. വിളപ്പിൽ രാധാകൃഷ്ണൻ
Next post 10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന അതീവ ജാഗ്രത തുടരണം: മന്ത്രി വീണാ ജോര്‍ജ്

This article is owned by the Rajas Talkies and copying without permission is prohibited.