September 17, 2024

എലിപ്പനി:ജനങ്ങൾ ജാഗ്രത പാലിക്കണം

Share Now

ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ എലിപ്പനിക്കെതിരെ പൊതുജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ് ഷിനു അറിയിച്ചു.

വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നവർ ഗ്ലൗസ്, കാലുറ എന്നിവ ധരിക്കണം. കൈ കാലുകളിൽ മുറിവുള്ളവർ വെള്ളക്കെട്ടുകളിൽ ഇറങ്ങരുത്. രക്ഷാപ്രവർത്തനങ്ങൾക്കുൾപ്പെടെ വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം കഴിക്കണം. മലിന ജലവുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് കടുത്തപനി, തലവേദന, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
Next post രാത്രിയായാൽ ബസില്ല ; ദുരിതം പേറി യാത്രക്കാർ നിക്കുന്നത് മണിക്കൂറുകൾ

This article is owned by the Rajas Talkies and copying without permission is prohibited.