September 12, 2024

ഭഗവത്ഗീതയും ഖുർആനും ബൈബിളും വെളിച്ചം പകർന്നു ആദ്യാക്ഷരം

Share Now

ഭഗവത്ഗീതയും ഖുർആനും ബൈബിളും ഉൾപ്പെടെ പതിനയ്യായിരത്തോളം  പുസ്തകങ്ങളെ സാക്ഷിനിർത്തി മാനവികയുടെ വെളിച്ചം പകർന്നു റയാൻ അലക്സും ഫാത്തിമ ദിൽനയും, അദ്രികയും അഭിനവും    തന്മയി  കൃഷ്ണയും  ഉൾപ്പെടെ    നിരവധി കുട്ടികളാണ്   പൂഴനാട് നീരാഴി കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാ സാംസ്കാരിക കേന്ദ്രത്തിൽ വച്ച്  മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരൻ സി വി ബാലകൃഷ്ണനിൽ നിന്നു  ആദ്യാക്ഷരം കുറിച്ചത്.

അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് ഉയരങ്ങൾ കീഴടക്കാൻ  കുട്ടികൾക്ക് കഴിയട്ടെയെന്ന് സി വി ബാലകൃഷ്ണൻ ആശംസിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം , ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി മേബിൾ  ചലച്ചിത്ര  സംവിധായകനായ സോഹൻലാൽ, തിരക്കഥാകൃത്ത് രാജു രംഗനാഥ്, എഴുത്തുകാരൻ അജി ദൈവപ്പുര, ഷാജി കെ ഇഷാര ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, സെക്രട്ടറി ഗംഗൻ, രാജേഷ് കൃഷ്ണൻ, മിനി, അലക്സ്, ബിനു, വിപിൻ, . സുജിത്ത്, സീനത്ത് മുജീബ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ വിദ്യാരംഭം:
Next post ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി

This article is owned by the Rajas Talkies and copying without permission is prohibited.