ശ്രീകോവിലിൽ നിന്നും സ്വർണ്ണ താലിയും സ്വർണ്ണ പൊട്ടുകളും കവർച്ച ചെയ്തു.
പൂജക്കായി സമർപ്പിച്ചിരുന്നു ഭക്തരുടെ വാഹനങ്ങളുടെ താക്കോലും കള്ളൻ കൊണ്ട് പോയി
മലയിൻകീഴ്:ക്ഷേത്ര ശ്രീകോവിൽ കുത്തിപൊളിച്ചു കവർച്ച.സ്വർണ്ണവും പണവും ഉൾപ്പടെ നഷ്ട്ടപ്പെട്ടു.മലയിൻകീഴ് കുഴിമാം ശ്രീ ആദിപാരാശക്തി ക്ഷേത്രത്തിലെ ശ്രീകോവിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ പൊളിച്ചു അകത്തു കടന്ന മോഷ്ട്ടാവ് ദേവിയ്ക്ക് ചാർത്തിയിരുന്ന രണ്ടു പവനോളം തൂക്കമുള്ള സ്വർണ്ണ താലിയും ഭക്തവർ നേർച്ചയും നൽകിയ കാൽ പവനിലധികം വരുന്ന ഇരുപത്തി അഞ്ചു സ്വർണ്ണ പൊട്ടുകളും ,സ്വർണ്ണം ഏന് തോന്നിക്കുന്ന അലങ്കാര മാലകളും പ്രാധാന കാണിക്കയിൽ നിന്നും മൂവായിരത്തിൽ അധികം രൂപയും കള്ളൻ കൊണ്ട് പോയി.
കാണിക്ക കുടം ക്ഷേത്ര പരിസരത്തു ചെടിക്കു മുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കീഴ് ശാന്തി ക്ഷേത്രം പൂട്ടി പോകുകയും രാവിലെ അഞ്ചു മണിയോടെ നട തുറക്കാനായി എത്തിയപ്പോഴാണ് വാതിലുകൾ തുറന്ന നിലയിൽ കണ്ടെത്തിയത്. നവരാത്രി പൂജയോട് അനുബന്ധിച്ചു ഭക്തർ പൂജക്കായി സമർപ്പിച്ചിരുന്നു വാഹനങ്ങളുടെ താക്കോലുകളും,പാസ്സ്ബുക്ക് ,ചെക്ക് ബുക്ക്, ലോട്ടറി കച്ചവടക്കാരി പൂജക്കായി നൽകിയ ലോട്ടറികൾ കൂടാതെ ഇവിടെ ദക്ഷിണായി ഉണ്ടായിരുന്ന നാണയങ്ങളും നോട്ടുകളും കള്ളൻ കൊണ്ട് പോയിട്ടുണ്ട്.
തിടപ്പളിയും ഓഫീസ് മുറിയും തുറന്നു സാധനങ്ങൾ വാരി വലിച്ചിട്ടിരുന്നു. മുൻവശത്തെ ഗേറ്റിനു ഉയരം കുറവായതിനാൽ ഇതുവഴിയാക്കാം ഉള്ളിൽ കടന്നത് എന്നാണ് പ്രാഥമിക നിഗമനം.മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നു