September 16, 2024

സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

Share Now

കാട്ടാക്കട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ പൂവച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി  എക്സ് സർവീസ് കോൺഗ്രസ്  സംസ്ഥാന ചെയർമാൻലെഫ്റ്റ്നൻ്റ് കേണൽ എസ് ആർ ഭുവനേന്ദ്രൻ നായർ  ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷനായി .

പതാക ഉയർത്തൽ , മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കൽ  എന്നിവയും സംഘടിപ്പിച്ചു . കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി ആർ ഉദയകുമാർ എ.സുകുമാരൻ നായർ, ആർ എസ് സജീവ് ,  ജെ.ഷാഫി ,യു ബി അജിലാഷ് , സോണിയ ഇ കെ , എൻ പി രാധാകൃഷ്ണൻ നായർ, ആർ.സുരേന്ദ്രൻ നായർ നായർ ,ഷീജ എസ്, പി.മിഖായേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്നേഹഗാഥ സ്ത്രീ ശാക്‌തീകരണ ക്യാംപയിൻ
Next post ഭാരതത്തിനു സല്യൂട്ട് നൽകി പൂർവ സൈനികർ

This article is owned by the Rajas Talkies and copying without permission is prohibited.