September 7, 2024

കാളിമലയിൽ വിഷുക്കണിയും ചാറ്റു പാട്ടും നടന്നു

Share Now

കാളിമലയിൽ വിഷുക്കണിയും ചാറ്റു പാട്ടും നടന്നു; ഇന്ന് ചിത്രാപൗർണമി പൊങ്കാല. വെള്ളറട: കാളിമലയിൽ വിഷുദിനത്തിൽ രാവിലെ 4 മുതൽ വിഷുക്കണി ദർശനം നടന്നു. ഉച്ചക്ക് 12ന് ദീപാരാധനയും 4.30 മുതൽ തിരുവിളക്ക് പൂജയും ദർശിക്കാൻ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി 8 ന് കൊണ്ടകെട്ടി – കൂനിച്ചി -വരമ്പതിമലകളിലെ മലദേവതകളുടെ സംഗമഭൂമിയിൽ കാണി സമുദായക്കാരുടെ വിശേഷാൽ പൂജയും ചാറ്റു പാട്ടും നടന്നു.

ചിത്രാപൗർണമി ഉത്സവ ദിവസമായ ഇന്ന് രാവിലെ 8ന് കാണി വനവാസി സങ്കേതങ്ങളിലെ മൂട്ടു കാണിമാർക്ക് പൂർണകുംഭ സ്വീകരണം .9 മണിക്ക് ചിത്രാപൗർണമി പൊങ്കാലയ്ക്ക് ദീപം തെളിയിക്കൽ .10.15ന് ചിത്രാപൗർണമി സദസ് – ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും തമിഴ്നാട് ഘടകം പ്രസിഡൻ്റ് അണ്ണാമലൈ കുപ്പുസ്വാമിയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. നാഗർകോവിൽ എം എൽ എ എം.ആർ ഗാന്ധി, ബി ജെ പി തമിഴ്നാട് നിയമസഭാകക്ഷി നേതാവ് നയിനാർ നാഗേന്ദ്രൻ, മുൻ കേന്ദ്ര മന്ത്രി പൊൻ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും .11 മണി മുതൽ അന്നദാനം 12 ന് പൊങ്കാല നിവേദ്യവും ദീപാരാധനയും, വൈകു. 5.30ന് ശുദ്ധി പുണ്യാഹം, രാത്രി 12 ന് മഹാകാളിയൂട്ട്. ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 10ന് മറുകൊട പൊങ്കാല. പൊങ്കാലക്കെത്തുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞ തായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 8.100kg കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി
Next post ട്രാൻസ്ജെൻഡേഴ്സ്നും, വയോധികർക്കും വിഷു കൈനീട്ടം കൈനീട്ടം ഒരുക്കി തണൽ

This article is owned by the Rajas Talkies and copying without permission is prohibited.