റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി
ന്യൂഡൽ ഹിയിൽ ഈ വർഷം (2022) നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എൻസിസി കേഡറ്റുകൾക്കായുള്ള സ്വീകരണം (ഗവർണേഴ്സ് അറ്റ് ഹോം) ഇന്നു (ഫെബ്രുവരി 15) രാജ്ഭവനിൽ നടന്നു. പരിപാടിയിൽ എൻസിസി കേഡറ്റുകൾ റിപ്പബ്ലിക്ദിന ക്യാമ്പിൽ അവരുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവെച്ചു. ബഹുമാനപ്പെട്ട ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ കേഡറ്റുകളുടെ നേട്ടങ്ങളെ അനുമോദിക്കുകയും അവരുടെ നല്ല പ്രവർത്തനങ്ങൾ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കേഡറ്റുകളിൽ ദേശീയതയുടെയും സാമൂഹിക സേവനത്തിന്റെയും അവബോധം വളർത്തിയതിന് എൻ.സി.സി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. മെഡൽ ജേതാക്കൾക്ക് ബഹുമാനപ്പെട്ട ഗവർണർ പ്രത്യേക പ്രോത്സാഹനം നൽകി.
More Stories
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി
കൊച്ചി: ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ). ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ്...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....
കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം
തിരുവനന്തപുരം നെടുമങ്ങാട്. പുലിപ്പാറ തടത്തരികത്ത് തേജസ് ഭവനിൽ ഓട്ടോ ഡ്രൈവറായ ഉണ്ണി- ശരണ്യ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ തേജസ് . സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കഥാപുസ്തകങ്ങൾ...
ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും...