വിവാഹത്തോട് അനുബന്ധിച്ച സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണം: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നൽകാൻ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നടപടികൾ സ്വീകരിച്ച ശേഷം സംസ്ഥാന പോലീസ് മേധാവി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.തോട്ടടയിൽ വിവാഹ വീടിന് സമീപം ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇത്തരം മൃഗയാ വിനോദങ്ങൾ ജീവൻ കവർന്നെടുക്കുന്ന അവസ്ഥയിലെത്തിയത് അത്യന്തം ദൗർഭാഗ്യകരമാണ്. സാമുദായിക സൗഹാർദ്ദം തകർത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകൾ വളർന്ന പശ്ചാത്തലത്തിൽ അതിശക്തമായ നടപടികൾ അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....